കോടികളുടെ കോഴപ്പണം ; ചെന്നിത്തലക്കും കെ ബാബുവിനും ശിവകുമാറിനും എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
ബാർ ഉടമസ്ഥ സംഘടനയുടെ നേതാവായ ബിജു രമേശിൽ നിന്നും കോഴ കൈപ്പറ്റിയതിന് രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചാലക്കുടി സ്വദേശി പി എൽ ജേക്കബാണ് പൊതുതാൽപ്പര്യ ഹരജി സമർപ്പിച്ചത്
ബാർ കോഴ ഇടപാടിൽ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഒരു കോടി രൂപയും എക്സെസ് മന്തിയായിരുന്ന കെ ബാബു അൻപത് ലക്ഷവും ആരോഗ്യ മതിയായിരുന്ന വി എസ് ശിവകുമാർ 25 ലക്ഷവും കൈപ്പറ്റിയെന്നായിരുന്നു വെളിപ്പെടുത്തൽ കെ എം മാണിക്കെതിരായ ആരോപണം പിൻവലിക്കുന്നതിന് ജോസ് കെ മാണി പത്ത് കോടിയും വാഗ്ദാനം നൽകിയതായി വെളിപ്പെടുത്തിയിരുന്നു.
മുൻ മന്ത്രിമാർ കോഴ കൈപ്പറ്റിയതിനെക്കുറിച്ച് ഇഡിയുൾപ്പടെയുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം’ അല്ലാത്തപക്ഷം സംസ്ഥാന പോലീസ് മേധാവി പ്രത്യേക അന്വേം ണ സംഘത്തെ രൂപീകരിക്കകയും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുകയും വേണമെന്നാണ് ഹർജിയിലെ ആവശ്യം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…