ന്യൂഡൽഹി : കൊൽക്കത്ത ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം െചയ്തു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്കു തുടരാമെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണത്തിൽ സുപ്രധാന വിവരങ്ങളാണ് പുറത്തുവന്നതെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിലയിരുത്തി. ആശുപത്രിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള സിബിഐ അന്വേഷണവും തുടരാമെന്നും കോടതി അറിയിച്ചു.
അതേസമയം, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ഫോട്ടോകളും വിവരങ്ങളും വെളിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ പ്രചരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കോടതി, അതിൽ ഇരയുടെ മാതാപിതാക്കൾ അസ്വസ്ഥരാണെന്നും പറഞ്ഞു. ഇരയുടെ പേര് നീക്കം ചെയ്യാൻ നേരത്തേ വിക്കിപീഡിയയോട് കോടതി ഉത്തരവിട്ടിരുന്നു.
അതിനിടെ, ഇരയുടെ കഥയെ അടിസ്ഥാനമാക്കിയുള്ള സിനിമ നാളെ യൂട്യൂബിൽ റിലീസ് ചെയ്യുന്നതിൽ ഇരയുടെ മാതാപിതാക്കളുടെ അഭിഭാഷക വൃന്ദ ഗ്രോവർ ആശങ്ക പ്രകടിപ്പിച്ചു. റിലീസ് നിർത്തിവയ്ക്കേണ്ടതുണ്ടെങ്കിൽ ഉചിതമായ നിയമ മാർഗം സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിർദേശിച്ചു.
വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പണിമുടക്കിയ ജൂനിയർ ഡോക്ടർമാർ ജോലിയിൽ തിരിച്ചെത്തിയാൽ ശിക്ഷാനടപടിയുണ്ടാവില്ലെന്ന് ബംഗാൾ സർക്കാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മമത ബാനർജി ജൂനിയർ ഡോക്ടർമാർക്ക് ഉറപ്പ് നൽകിയിരുന്നതായും ബംഗാൾ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.