കൊവിഷീല്‍ഡ് വാക്സിന്‍ സൗദി അംഗീകരിച്ച അസ്ട്ര സെനിക്ക വാക്സിന് തുല്യമാണെന്ന് സൗദി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക് സഊദിയില്‍ ഇനി ക്വാറന്റൈനില്‍ കഴിയേണ്ടിവരില്ല
ജിദ്ദ : ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക് സൗദിയില്‍ ഇനി ക്വാറന്റൈനില്‍ കഴിയേണ്ടിവരില്ല. കൊവിഷീല്‍ഡ് അസ്ട്ര സെനിക്കക്ക് തുല്യമാണെന്ന് സൗദി വ്യക്തമാക്കി യതോടെ പ്രശ്നത്തിന് പരിഹാരമായി. ഇന്ത്യയില്‍ നിന്ന് വരുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ കൊ വിഷീല്‍ഡ് എന്ന് രേഖപ്പെടുത്തുന്നതിനാല്‍ ഇത് സൗദിയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കി യിരുന്നു.
ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്സിന്‍ സൗദി അംഗീകരിച്ച അസ്ട്രസെനിക്ക വാക്സിന് തുല്യമാണെന്ന് സൗദി ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ വ്യാപകമായി വാക്സിനേറ്റ് ചെയ്യുന്ന കൊവിഷീല്‍ഡിന് ഇതുവരെ സൗദി
യില്‍ അംഗീകാരം ഇല്ലാതിരുന്നത് പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കൊവിഷീല്‍ ഡിന് കൂടി ഇപ്പോള്‍ സൗദി അംഗീകാരം നല്‍കിയതോടെ കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്കും ഇനി ക്വാറന്റൈന്‍ ഒഴിവാകും.
സൗദി അറേബ്യ ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു. സൗദി
അംഗീകരിച്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുമ്പോള്‍ ക്വാറന്റൈന്‍ ഒഴിവാക്കിയതായിരുന്നു മാറ്റം. രണ്ട് ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാ ണ് കോറന്റൈന്‍ ഇളവ് അനുവദിച്ചിരുന്നത്. ഫൈസര്‍, മൊഡേണ, ജോണ്‍സണണ്‍ ആന്‍ഡ് ജോ ണ്‍സന്‍ എന്നിവയാണ് സഊദി അംഗീകരിച്ച മറ്റു വാക്സിനുകള്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.