Categories: EducationIndia

കൊവിഡ് വിദ്യാഭ്യാസം ഡിജിറ്റലാകാൻ ലഭിച്ച അവസരമെന്ന് പഠനം

കൊച്ചി: വിദ്യാഭ്യാസരംഗത്ത് ഡിജിറ്റൽ വിപ്ലവത്തിലേക്ക് നീങ്ങുന്നതിന് ഇന്ത്യക്ക് ലഭിച്ച മികച്ച അവസരമാണ് കൊവിഡ് ലോക്ക് ഡൗണെന്ന് പഠന റിപ്പോർട്ട്. വീടുകളെ സ്‌കൂളുകൾക്ക് ബദലാക്കാനാകില്ല. ലോക്ക് ഡൗണിൽ അധ്യാപകരുമായുള്ള ഇടപെടൽ, കായികം, കല, മറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയവ നഷ്ടപ്പെട്ടതായി 88 ശതമാനം വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിസന്ധിയിൽ പൂട്ടിയിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് തിരിയുന്നതായും പഠനത്തിൽ വ്യക്തമായി.
വിവിധ സംസ്ഥാനങ്ങളിലെ 466 വിദ്യാർത്ഥികൾക്കിടയിലും 483 അധ്യാപകർക്കിടയിലും അസോച്ചം െ്രെപമൂസ് പാർട്‌നേഴ്‌സ് നടത്തിയ സർവേയിലാണ് ഇക്കാര്യം. സ്വകാര്യ, സർക്കാർ സ്‌കൂളുകളും കോളജുകളും ഉൾപ്പെടെ വിദ്യാർത്ഥികൾ, അധ്യാപകർ, നിലവിലെ ഓൺലൈൻ സന്നദ്ധതയും വെല്ലുവിളികളും സർവേ വിശകലനം ചെയ്തു.
ലോക്ക് ഡൗൺ മുന്നോട്ട് കൊണ്ടു പോകുന്നതിനും വിദ്യാഭ്യാസ തുടർച്ച ഉറപ്പാക്കുന്നതിനും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിനോട് ഇന്ത്യ പെട്ടെന്ന് പൊരുത്തപ്പെടേണ്ടതും പുന:സ്ഥാപിക്കേണ്ടതും ആവശ്യമാണ്. ഉൾപ്രദേശങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ ലഭ്യതയും സർവെ വിശകലനം ചെയ്തു. സർവെയിൽ പങ്കെടുത്ത 89 ശതമാനം പേർക്കും വിഭവങ്ങൾ പ്രാപ്യമാണെങ്കിലും സ്ഥാപനങ്ങൾ ആവശ്യമായ പിന്തുണ നൽകുന്നില്ല. റിമോട്ട് അല്ലെങ്കിൽ ഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥികളുടെ സംശയങ്ങൾ തീർക്കാൻ അത്രകണ്ട് സാധിക്കുന്നില്ലെന്നാണ് 51 ശതമാനം അധ്യാപകരും പ്രതികരിച്ചത്.
വിദ്യാഭ്യാസ സേവനങ്ങളുടെ വിന്യാസത്തിലും വ്യതിയാനമുണ്ട്. സാമ്പത്തിക ശേഷിയുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന സമയം ലഭിക്കുകയും സ്വകാര്യ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും പിന്തുണയ്ക്കുകയും ചെയ്യുന്നു. പിന്നോക്കം നിൽക്കുന്നവർക്ക് കുറച്ച് പഠനസമയം മാത്രമാണ് ലഭിക്കുന്നത്. അധ്യാപകരുടെ ശേഷി നിർണായകമാണ്. ഓൺലൈൻ ക്ലാസുകൾക്ക് 17 ശതമാനം സർക്കാർ അധ്യാപകർക്ക് പരിശീലനം ലഭിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ 44 ശതമാനം അധ്യാപകർക്ക് ഇത് ലഭ്യമായിട്ടുണ്ട്.
തത്സമയ ഓൺലൈൻ ക്ലാസ് മുറികളിലൂടെയോ ഇ മെയിൽ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി അയച്ച അസൈൻമെന്റുകൾ, വർക്ക്ഷീറ്റുകൾ എന്നിവ പോലുള്ള രേഖകളിലൂടെയോ ആണ് പഠനം നടക്കുന്നതെന്ന് സർവേ വെളിപ്പെടുത്തി.
കോവിഡ് സ്‌കൂൾ വിദ്യാഭ്യാസ വ്യവസ്ഥയെ വെല്ലുവിളിച്ചു. പഠനം സൗകര്യപ്രദമാക്കാൻ ഡിജിറ്റൽ സംവിധാനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണ്. ഒരു കുട്ടിയും വിട്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്താൻ എഡ്‌ടെക് പോലുള്ള ഉത്തരവാദിത്ത മാതൃകകൾ ആവശ്യമാണെന്നും െ്രെപമൂസ് പാർട്ട്‌നേഴ്‌സ് മാനേജിംഗ് ഡയറക്ടർ ചാരു മൽഹോത്ര പറഞ്ഞു. പൊതു സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ സൗകര്യങ്ങൾ ഒരുക്കണം. പ്രൊഫഷണൽ മാനേജ്‌മെന്റിനെ ഉപയോഗിച്ച് ബൃഹത്തായ പഠന പരിഹാരത്തിന് ശ്രമിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്‌വ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 months ago

This website uses cookies.