India

കൊവിഡ് പരിശോധന ; ആരോഗ്യ മന്ത്രാലയം പുതുക്കിയ മാര്‍ഗ്ഗ നിര്‍ദേശം പുറത്തിറക്കി

ഇന്ത്യയുടെ ദൈനംദിന പരിശോധനാ ശേഷിയില്‍ അഭൂതപൂര്‍വമായ ഉയര്‍ച്ച ഉണ്ടായി. തുടര്‍ച്ചയായ രണ്ട് ദിവസം പ്രതിദിനം 11.70 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തി.  രാജ്യത്താകമാനം ഇതുവരെ 4 കോടി, 77 ലക്ഷം പരിശോധനകളാണു നടത്തിയത്. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളുന്ന 1647 പരിശോധനാ ലബോറട്ടറികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം പുതുക്കിയ പരിശോധനാ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്.
കോവിഡ് -19 ദേശീയ സന്നദ്ധ സേനയുടെ ശുപാര്‍ശകള്‍ പ്രകാരം, പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധനാ പ്രക്രിയയെ കൂടുതല്‍ ലളിതമാക്കുകയും ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തിലുള്ള പരിശോധന സുഗമമാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയും നടപടികള്‍ അനായാസമാവുകയും ചെയ്യും.
വിവിധ ക്രമീകരണങ്ങളില്‍ ടെസ്റ്റുകളുടെ തിരഞ്ഞെടുപ്പ് (മുന്‍ഗണന ക്രമത്തില്‍) താഴെ വിശദീകരിക്കുന്നു:
എ.)
കണ്ടെയ്ൻമെന്റ് സോണുകളില്‍ പതിവ് നിരീക്ഷണം, പ്രവേശന സ്ഥലങ്ങളില്‍ സ്‌ക്രീനിംഗ്:
ടെസ്റ്റ് ചോയ്‌സ് (മുന്‍ഗണന ക്രമത്തില്‍):
i.  ദ്രുത ആന്റിജന്‍ ടെസ്റ്റ് (ആര്‍എറ്റി) [അറ്റാച്ചുചെയ്ത അല്‍ഗോരിതം അനുസരിച്ച്]
ii.  ii.  ആര്‍റ്റി-പിസിആര്‍ അല്ലെങ്കില്‍ ട്രൂനാറ്റ് അല്ലെങ്കില്‍ സിബിഎന്‍എഎറ്റി.
1. ആരോഗ്യ പരിപാലന തൊഴിലാളികളും മുന്‍നിര പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാ രോഗലക്ഷണങ്ങളുമുള്ള (ഐഎല്‍ഐ – ഇന്‍ഫ്‌ളുവന്‍സാ ലൈക് ഇല്‍നസ്സ് – ലക്ഷണങ്ങളും) കേസുകള്‍.
2. ലബോറട്ടറി സ്ഥിരീകരിച്ചതും ഉയര്‍ന്ന അപകടസാധ്യതയുള്ളതുമായ (65 വയസ് പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷിയില്ലാത്തവര്‍, രോഗാവസ്ഥയുള്ളവര്‍ മുതലായവ) രോഗികളുമായി നേരിട്ടു സമ്പര്‍ക്കമുള്ളതും രോഗലക്ഷണങ്ങളില്ലാത്തവരും അഞ്ചു മുതല്‍ 10 ദിവസം വരെ സമ്പര്‍ക്കമുണ്ടായവരമായ എല്ലാവരെയും പരിശോധനയ്ക്കു വിധേയരാക്കുക)
3. ഉയർന്ന റിസ്ക് ഉള്ള എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത, കണ്ടെയ്ൻമെന്റ് സോണുകളിലുള്ള എല്ലാ വ്യക്തികളും (65 വയസ്സ് ആയവര്‍, മറ്റു രോഗങ്ങളുള്ളവര്‍ മുതലായവര്‍).
ബി.)
കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണമില്ലാത്ത പ്രദേശങ്ങളില്‍ പതിവ് നിരീക്ഷണം:
ടെസ്റ്റ് ചോയ്‌സ് (മുന്‍ഗണന ക്രമത്തില്‍):
i.  ആര്‍റ്റി-പിസിആര്‍ അല്ലെങ്കില്‍ ട്രൂനാറ്റ് അല്ലെങ്കില്‍ സിബിഎന്‍എഎറ്റി.
ii.  ദ്രുത ആന്റിജന്‍ ടെസ്റ്റ് (ആര്‍എറ്റി)
4. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര യാത്രയുടെ ചരിത്രമുള്ള, രോഗലക്ഷണമുള്ള (ഐഎല്‍ഐ-ഇന്‍ഫ്‌ളുവന്‍സാ ലൈക് ഇല്‍നസ്സ്-  ലക്ഷണങ്ങള്‍) എല്ലാ വ്യക്തികളും
5. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരും (ഐഎല്‍ഐ ലക്ഷണങ്ങള്‍).
6. രോഗലക്ഷണമുള്ള (ഐഎല്‍ഐ ലക്ഷണങ്ങളും) എല്ലാ ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ / മുന്‍നിര ജീവനക്കാര്‍, നിയന്ത്രണത്തിലും ലഘൂകരണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍.
7. അസുഖം കഴിഞ്ഞ് 7 ദിവസത്തിനുള്ളില്‍ മടങ്ങിയെത്തിയവരും കുടിയേറ്റക്കാരും.
8. രോഗലക്ഷണമില്ലാത്ത എല്ലാ ഹൈ-റിസ്‌ക് കോണ്‍ടാക്റ്റുകളും (കുടുംബത്തിലെയും ജോലിസ്ഥലത്തിലെയും കോണ്‍ടാക്റ്റുകള്‍, 65 വയസ്സ് പ്രായമായവര്‍, മറ്റു രോഗങ്ങള്‍ ഉള്ളവര്‍ മുതലായവര്‍)
സി.)
ആശുപത്രികളില്‍:
ടെസ്റ്റ് ചോയ്‌സ് (മുന്‍ഗണന ക്രമത്തില്‍):
i.  ആര്‍റ്റി-പിസിആര്‍ അല്ലെങ്കില്‍ ട്രൂനാറ്റ് അല്ലെങ്കില്‍ സിബിഎന്‍എഎറ്റി.
ii.  ദ്രുത ആന്റിജന്‍ ടെസ്റ്റ് (ആര്‍എറ്റി)
9. കടുത്ത ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങളുള്ള (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി ഇല്‍നസ്സ്) എല്ലാ രോഗികളും.
10. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യസംരക്ഷണ ക്രമീകരണത്തില്‍ ഉള്‍പ്പെട്ട രോഗഗലക്ഷണങ്ങളുള്ള എല്ലാ രോഗികളും.
11. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ രോഗപ്രതിരോധശേഷിയില്ലാത്ത വ്യക്തികള്‍, മാരകമായ രോഗം കണ്ടെത്തിയ രോഗികള്‍, അവയവമാറ്റം നടത്തിയ രോഗികള്‍, വിട്ടുമാറാത്ത രോഗാവസ്ഥയുള്ള രോഗികള്‍, 65 വയസ്സ് പ്രായമായവര്‍ എന്നിങ്ങനെ ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികള്‍.
12. ശസ്ത്രക്രിയ / ശസ്ത്രക്രിയേതര പ്രക്രിയകള്‍ക്ക് വിധേയരാകുന്ന രോഗലക്ഷണമില്ലാത്ത രോഗികള്‍ (ആശുപത്രിയില്‍ താമസിക്കുന്ന സമയത്ത് ആഴ്ചയില്‍ ഒന്നിലധികം തവണ പരിശോധന നടത്തരുത്).
13. പ്രസവത്തിനായി ആശുപത്രിയില്‍ കഴിയുന്ന എല്ലാ ഗര്‍ഭിണികളും , പ്രസവസമയത്തും ലേബര്‍ മുറിയുടെ സമീപത്തുള്ളപ്പോഴും.
ശ്രദ്ധിക്കേണ്ട പോയിന്റുകള്‍:
– അടിയന്തര പരിശോധനയുടെ അഭാവത്തില്‍ അടിയന്തര നടപടിക്രമങ്ങളൊന്നും (പ്രസവങ്ങള്‍ ഉള്‍പ്പെടെ) വൈകരുത്.  എങ്കിലും, മുകളില്‍ സൂചിപ്പിച്ചതുപോലെ (1-13) ഒരേസമയം സാമ്പിള്‍ പരിശോധനയ്ക്കായി അയയ്ക്കാന്‍ കഴിയും.
– പരിശോധനാ സൗകര്യത്തിന്റെ അഭാവത്തില്‍ ഗര്‍ഭിണികളെ റഫര്‍ ചെയ്യരുത്.  പരിശോധനാ സൗകര്യങ്ങളിലേക്ക് സാമ്പിളുകള്‍ ശേഖരിച്ച് കൈമാറാന്‍ എല്ലാ ക്രമീകരണങ്ങളും നടത്തണം.
– കൊവിഡ് 19 പോസിറ്റീവ് ആയ അമ്മമാര്‍ക്ക് 14 ദിവസം കുഞ്ഞിനെ കൈകാര്യം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കാനും ഇടയ്ക്കിടെ കൈകഴുകാനും നിര്‍ദ്ദേശം നല്‍കണം. നവജാതശിശുവിന് പാല്‍ നല്‍കുന്നതിനുമുമ്പ് സ്തനം വൃത്തിയാക്കാനും അവരെ ഉപദേശിക്കണം.  ഈ നടപടികള്‍ അവരുടെ കുഞ്ഞുങ്ങളിലേക്ക് കൊവിഡ് 19 പകരുന്നത് കുറച്ചേക്കും.
14. കടുത്ത ശ്വാസംമുട്ടല്‍ പോലെ എല്ലാ രോഗലക്ഷണങ്ങളുമുള്ള നവജാതശിശുക്കൾ.
15. പക്ഷാഘാതം, എന്‍സെഫലൈറ്റിസ്, ഹെമോപ്റ്റിസിസ്, പള്‍മണറി എംബൊലിസം, കടുത്ത കൊറോണറി ലക്ഷണങ്ങള്‍, ഗുയിലെയ്ന്‍ ബാരെ സിന്‍ഡ്രോം, മള്‍ട്ടിപ്പിള്‍ അവയവങ്ങളുടെ അപര്യാപ്തത സിന്‍ഡ്രോം, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ലക്ഷണങ്ങള്‍, കവാസാക്കി രോഗം (ശിശുരോഗ പ്രായത്തില്‍) എന്നിവ ഉള്ളവര്‍ക്ക് ചികിത്സകരുടെ വിവേചനാധികാരത്തെ അടിസ്ഥാനമാക്കി പരിശോധന നടത്തണം.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.