കൊല്ലം ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ചാണ് തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെ ജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് കാണാതായത്. സംഭവത്തില്‍ കൊല്ലം പൂ യപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട് 4.45നാണ് കുട്ടിയെ കാറിലെ ത്തിയ സംഘം തട്ടിക്കൊണ്ടുപോയത്
വെള്ള നിറത്തിലുള്ള ഹോണ്ട കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. എട്ട് വയസുകാരന്‍ സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസിന് പോകുമ്പോഴാ ണ് സംഭവം. കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ നാല് പേര്‍ ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദ രന്‍ പറഞ്ഞു. സഹോദരനെ തട്ടിമാറ്റി യാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറച്ചു വന്നിട്ടുണ്ട്. കുട്ടിയെ കടത്തിയത് വീടിന് സമീപത്ത് വെച്ചാണെന്നാണ് ബന്ധുക്ക ള്‍ നല്‍കുന്ന വിവരം. സിസിടി ദൃശ്യത്തില്‍ കാറിന്റെ നമ്പര്‍ വ്യക്തമല്ല.
കെഎല്‍ 01 എന്ന് നമ്പര്‍ പ്ലേറ്റില്‍ കാണിക്കുന്നുണ്ടെങ്കിലും ദൃശ്യങ്ങളില്‍ നിന്ന് കാറിന്റെ നമ്പര്‍ വ്യ ക്തമല്ല. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാ ണ് അന്വേഷണത്തിന് മേ ല്‍നോട്ടം വഹിക്കുന്നത്. പെണ്‍കുട്ടിയുടെ സഹോദരനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തി യിരുന്നു. സഹോദരിയെ രക്ഷപ്പെടുത്താന്‍ ശ്രമി ച്ച സഹോരന് പരിക്കുണ്ട്. ഓടി വീട്ടിലെത്തി പെണ്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ വിവരം സഹോദരനാണ് വീട്ടുകാരെ അറിയിക്കുന്നത്. വീട്ടുകാര്‍ ഉടന്‍ തന്നെ പൊലീസി ല്‍ ഫോണ്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള മുഴു വന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് വെള്ള നിറത്തിലുള്ള കാറാണെന്ന് കണ്ടെ ത്തുന്നത്. നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേ ഷണം ആരംഭിച്ചു. കൊല്ലം ജില്ലയിലെ മുഴുവന്‍ കാറുകളിലും പൊ ലീസ് പരിശോധന ശക്തമാക്കി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.