Kerala

കൊലപാതകത്തിന് കാരണം ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍, സജീവിനെ കൊന്നത് ഒറ്റയ്ക്ക്; അര്‍ഷാദ് കുറ്റം സമ്മതിച്ചു

മയക്കുമരുന്ന് ഇടപാടിലെ തര്‍ക്കത്തിനിടയിലാണ് അര്‍ഷാദ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ഫ്‌ളാറ്റില്‍ വച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്ത ല്‍. കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപം യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റില്‍ ഒളി പ്പിച്ച കേസില്‍ പ്രതി അര്‍ഷാദ് കുറ്റം സമ്മതിച്ചു. ല ഹരി ഇടപാടുമായി ബന്ധപ്പെട്ട സാ മ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്ന് പ്രതി പൊലിസിനോട് വെ ളിപ്പെടുത്തി

കൊച്ചി :കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപം യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റില്‍ ഒളിപ്പിച്ച കേ സില്‍ പ്രതി അര്‍ഷാദ് കുറ്റം സമ്മതിച്ചു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്ക മാണ് കൊലപാതകത്തില്‍ എത്തിച്ചതെന്ന് പ്രതി പൊലിസിനോട് വെളിപ്പെടുത്തി. കൊലപ്പെടുത്തിയ രീ തിയും പ്രതി പൊലീസിനോട് വിശദീ കരിച്ചു. മയക്കുമരുന്ന് ഇടപാടിലെ തര്‍ക്കത്തിനിടയിലാണ് അ ര്‍ഷാദ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ഫ്‌ളാറ്റില്‍ വച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാ ഥമി ക വിലയിരുത്തല്‍.

കാസര്‍കോട് നിന്ന് കൊച്ചിയിലെത്തിച്ച പ്രതിയെ ഇന്‍ഫോപാര്‍ക്കിലെ ഫ്‌ളാറ്റിലെത്തിച്ച് പൊലീസ് തെളിവെടുത്തു. കത്തി ഉപയോഗിച്ചാണ് അര്‍ഷാദ് കൊലപാതകം നടത്തിയത്. തെളിവെടുപ്പിനിടെ കൊല നടത്തിയ രീതിയും പ്രതി വിശദീകരിച്ചു. സജീവ് കൃഷ്ണയെ ക്രൂരമായി കൊലപ്പെടുത്തിയ അ ര്‍ഷാദ് ഫ്‌ളാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞാണ് ഒളിപ്പിച്ചത്.

അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള ദേഷ്യം വന്നു, യൂട്യൂബ് നോക്കി വീഡിയോ കണ്ടു. ക ത്തികൊണ്ട് ഒരാളെ കുത്തിക്കൊല്ലുന്ന വീഡിയോയായിരുന്നു അത്. ഉ ടന്‍ അടുക്കളയില്‍ നിന്ന് ക ത്തിയെടുത്ത് കുത്തിക്കീറിയെന്നും അര്‍ഷാദ് പറഞ്ഞു. എല്ലാം താന്‍ ഒറ്റയ്ക്കാണ് ചെയ്തതെന്നും അ ര്‍ഷാദ് പൊലീസിനോട് പറഞ്ഞു.ലഹരിമരുന്ന് വാങ്ങി വില്‍പ്പന നടത്താന്‍ സജീവിന് പണം കടം നല്‍കിയിരുന്നു. എന്നാല്‍ ലഹരി വിറ്റിട്ടും അത് തിരികെ തന്നില്ല. ഇതാണ് കൊല നടത്താനുണ്ടായ പ്രധാന കാരണം. സംഭവ ദിവസം രണ്ട് പേരും അമിതമായി എംഡിഎംഎയും കഞ്ചാവും ഉപ യോഗിച്ചിരുന്നു. തര്‍ക്കത്തിനിടെ സജീവ് കൃഷ്ണ ഉറങ്ങിപ്പോയി. അര്‍ഷാദ് ബഹളം വെച്ചിട്ടും എഴു ന്നേറ്റില്ല. ഇതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നും പ്രതി പൊലിസിനോട് പറഞ്ഞു.

ഫ്‌ളാറ്റിലെത്തിയാണ് പലരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നത്. കൊലക്ക് പിന്നില്‍ ഇതുമായി ബ ന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ലഹരി ഇടപാടുകള്‍ കൊച്ചിയില്‍ വര്‍ധിക്കുന്നതായും പൊലീസ് കഴിഞ്ഞ ദിവസം വിശദീകരിച്ചു. ലഹരി ഇടപാടിലെ കണ്ണികളെ കുറി ച്ച് വിപുലമായി അന്വേഷിക്കുമെന്നും പൊ ലീസ് വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.