ലവ്ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലിസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു
ലഖ്നൗ: മുന്‍ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടു ത്തിയത് പ്രശസ്തിക്കു വേണ്ടിയെന്ന് പ്രതികള്‍. ലവ്ലേഷ് തിവാ രി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാ ണ് അറസ്റ്റിലായത്. മൂന്ന് പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലിസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. പ്രതികളു ടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
അതിഖ് അഹമ്മദ് -അഷ്‌റഫ് അഹമ്മദ് ഗുണ്ടാസംഘത്തെ പൂര്‍ണമായും തുടച്ചുനീക്കി, തങ്ങളുടെ സം ഘം സ്ഥാപിക്കുകയാണ് കൊലപാതകത്തിന് പിന്നിലെ ഉദ്ദേശം. അതിഖിനെയും അഷ്‌റഫിനെയും പൊ ലീസ് കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞതു മുതല്‍, പ്രാദേശിക മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന അവരെ കൊല്ലാന്‍ തങ്ങള്‍ പദ്ധ തിയിട്ടുവെന്നുമാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയത്.
പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്ത സിഗാന മെയ്ഡ് പിസ്റ്റള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. ഒ രു പിസ്റ്റളിന് ആറ്-ഏഴു ലക്ഷം രൂപ വില വരുന്നതാണ്. അറസ്റ്റിലായ പ്രതികളിലൊരാളായ ലവ്ലേഷ് തിവാ രി ആറുമാസം മുമ്പാണ് ജയില്‍ മോചിതനായത്. മറ്റൊരു പ്രതിയായ ഹാമിര്‍പൂര്‍ സ്വദേശി സണ്ണി സിങ് ചെറുപ്പത്തിലേ നാടു വിട്ടതാണെന്നും, ഗുണ്ടാസംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. മൂന്നാമന്‍ അരുണ്‍ കുട്ടിക്കാലത്ത് വീടുവിട്ടിറങ്ങിയതാണ്. 2010ല്‍ ട്രെയിനില്‍ പൊ ലിസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഒരു ഫാ ക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു അരുണ്‍.
പൊലിസ് ഔദ്യോഗികമായി മൂന്നു പേരെയും കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അതേസമയം പ്രശസ്തരാവാന്‍ വേണ്ടിയാണ് തങ്ങള്‍ കൊല നടത്തിയതെന്ന് പ്രതികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചോദ്യം ചെയ്യലിനിടെ പൊലിസിനോട് പറഞ്ഞതാണ് ഇക്കാര്യം.
പ്രയാഗ്രാജില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അതീഖ് അഹമ്മദിനെയും സഹോ ദരന്‍ അഷ്റഫിനെയും മൂവര്‍ സംഘം വെടിവെച്ചുകൊന്നത്. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനയാണ് മൂവരും അതീഖ് അഹമ്മദിനും സഹോദരനും സമീപമെത്തിയതെന്ന് പൊലിസ് പറഞ്ഞു. പ്രയാഗ്രാജില്‍ ഇന്നലെ രാത്രി 10 മണിയോടെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. തത്സമയ കാമറകള്‍ക്ക് മുന്നില്‍, കനത്ത പൊലിസ് വലയത്തിലായിരുന്നു വെടിവെപ്പ്. നിരവധി തവണ വെടിയുതി ര്‍ത്ത പ്രതികള്‍ ജയ് ശ്രീറാം വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.