എഴു കുട്ടികള്‍ അടങ്ങുന്ന പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിലാണ് യുഎസ് കുറ്റ സമ്മതം നടത്തിയിരിക്കുന്നത്.
കാബൂള്‍: അഫ്ഗാനിസ്താന്‍നിന്നുള്ള സേനാ പിന്മാറ്റം പൂര്‍ത്തിയാകുന്നതിനു മുന്‍പ് കാബൂളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്ഷമാപണവുമായി അമേരിക്ക. എഴു കുട്ടികള്‍ അടങ്ങുന്ന പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിലാണ് യുഎസ് കുറ്റ സമ്മതം നടത്തിയിരിക്കുന്നത്.
കാബൂളില്‍ ഐ.എസ് ഭീകരാക്രമണത്തില്‍ 169 പേര്‍ മരിച്ച ബോംബ് സ്‌ഫോടനത്തിന്റെ സുത്ര ധാരനെ വകവരുത്തിയെന്ന് യു.എസ് അവകാശപ്പെട്ട ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴു കുട്ടികളും ജീവകാരുണ്യപ്രവര്‍ത്തകനും അടക്കമുള്ളവരായിരുന്നുവെന്നാണ് അമേരിക്ക ഇപ്പോള്‍ സമ്മതിക്കുന്നത്.ഐഎസ് ഭീകരര്‍ എന്നു കരുതിയാണ് സന്നദ്ധപ്രവര്‍ത്തകനെയും കുടുംബത്തെയും വധിച്ചതെന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അന്വേഷണത്തില്‍ കണ്ടെത്തി യതിനെത്തുടര്‍ന്നാണു കുറ്റസമ്മതം.
അമേരിക്കന്‍ സേനക്കൊപ്പം പ്രവര്‍ത്തിച്ച അഫ്ഗാന്‍കാരനായ സെമിറൈ അഹ്മദിയും കുട്ടികളുമ ടക്കമുള്ളവരാണ് മരിച്ചത്. ഐ.എസ് ഭീകരരെ കൊന്നുവെന്ന വാദം തെറ്റാണെന്ന് വിവിധ മാധ്യമ ങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച് ഏതാനും നാളുകള്‍ക്ക് ഉള്ളില്‍ തന്നെയാണ് അമേരിക്കന്‍ കുറ്റസ മ്മതം. ഓഗസ്റ്റ് 29നായിരുന്നു ഡ്രോണ്‍ ആക്രമണം. സമേയരി അക്മദി കാറിന്റെ ഡിക്കിയില്‍ വെ ള്ളം നിറച്ച കാനുകള്‍ കയറ്റുമ്പോള്‍ നിരീക്ഷണ ഡ്രോണ്‍ അത് സ്ഫോടകവസ്തുക്കളാണെന്നു തെറ്റി ദ്ധരിച്ചതാണ് ആക്രമണത്തിനു കാരണമായത്.
‘ആക്രമണം ദുരന്തപൂര്‍ണമായ ഒരു അബദ്ധമായിരുന്നു’വെന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ ജനറല്‍ ഫ്രാങ്ക് മെക്കന്‍സി വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സംഭവത്തി ല്‍ ഖേദം പ്രകടിപ്പിച്ച മെക്കന്‍സി, ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഒഴിപ്പിക്കലിനിടെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തു ആഗസ്ത് 26നുണ്ടായ ഭീകരാക്രമണത്തി ന് തൊട്ടുപിന്നാലെയാണ് യുഎസ് ആക്രമണം നടന്നത്. ആഗസ്ത് 29നായിരുന്നു സംഭവം. യുഎസ് രഹസ്യാന്വേഷണ വിഭാഗം എട്ട് മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമാണ് ടൊയോട്ട കാര്‍ ആക്ര മിച്ചത്. ഐ.എസ് കെ സംഘാംഗങ്ങള്‍ എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. കാറില്‍ വെളള ക്കുപ്പികള്‍ നിറച്ചത് സ്‌ഫോടക വസ്തു ക്കളാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.