റിയാദ് : സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വാരാന്ത്യത്തിൽ വീണ്ടും മഴ കനക്കും. കൊടുങ്കാറ്റ് വീശും. വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം മുതൽ തിങ്കൾ വരെ മഴ കനക്കും . പൊടിക്കാറ്റും ശക്തമാകും. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ കാറ്റ് വീശും. കനത്ത വെള്ളപ്പൊക്കം, ആലിപ്പഴം വീഴൽ, കൊടുങ്കാറ്റ് എന്നിവയ്ക്കെല്ലാം രാജ്യം വീണ്ടും സാക്ഷിയാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മക്ക, അൽ ബഹ, അസിർ, ജസാൻ, അൽ ജൗഫ്, വടക്കൻ അതിർത്തി, കിഴക്കൻ പ്രവിശ്യയിലെ പ്രദേശങ്ങൾ, റിയാദ്, ഖ്വാസിം, ഹെയ്ൽ എന്നിവിടങ്ങളിലാണ് മഴ കൂടുതൽ ശക്തമാകുക. മദീനയിലെ അൽ മഹ്ദ്. അൽ ഹനാകിയ എന്നീ ഗവർണറേറ്റുകളിൽ ഇന്നു മുതൽ ശനിയാഴ്ച വരെ കനത്ത മഴ പെയ്യും. തിങ്കൾ വരെ നജ്റാൻ, തബൂഖ് റീജനുകളിലും മഴ പെയ്യും. പൊതുജനങ്ങൾ കാലാവസ്ഥാ അപ്ഡേറ്റുകൾ ശ്രദ്ധിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.