കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടു കോടിയോളം രൂപ ഇനിയും കണ്ടെത്താനുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നി ഷേധിച്ചത്
തൃശൂര്‍ : കൊടകര കുഴപ്പണ കേസില്‍ ആറു പ്രതികളുടെ ജാമ്യം തള്ളി. ബിജെപി തെരഞ്ഞെടുപ്പി നിറക്കിയ മൂന്നരക്കോടി കവര്‍ന്ന കേസി ലാണ് ഒന്നാം പ്രതിയുള്‍പ്പടെ ആറുപേരുടെ ജാമ്യം തള്ളി യത്. കൂത്തുപറമ്പ് മാങ്ങാട്ടിടം മഷറിക് മഹലില്‍ മുഹമ്മദ് അലി, തലശ്ശേരി തിരുവങ്ങാട് വിന്‍സം വീട്ടില്‍ സുജീഷ്, വെള്ളിക്കുളങ്ങര വെട്ടിയാട്ടില്‍ ദീപക്, വെള്ളാങ്കല്ലൂര്‍ തരൂപ്പിടി കയില്‍ വീട്ടില്‍ ഷുക്കൂര്‍, കണ്ണൂര്‍ ഇരിട്ടി മുഴകുന്ന് കുന്നൂല്‍ വീട്ടില്‍ അബ്ദുള്‍ റഹീം, കോടാലി വല്ലത്ത് രഞ്ജിത്, ഭാര്യ ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷകളാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ തള്ളിയത്.
പ്രതികള്‍ ഒന്നിച്ച് ആസൂത്രിതമായി ചെയ്ത കൊള്ളയാണെന്നും, രണ്ടു കോടിയോളം രൂപ ഇനിയും കണ്ടെടുക്കാനുണ്ടെന്നും ജില്ലാ പബ്ലിക് പ്രൊസിക്യുട്ടര്‍ കെ ഡി ബാബു വാദിച്ചു. രാഷ്ട്രീയബന്ധമു ള്ള കേസായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തിന് തടസമു ണ്ടാവുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതേതുടര്‍ന്നാണ് ജാമ്യം തള്ളിയത്. സ്ത്രീയെന്ന പരിഗണന നല്‍കണ മെന്ന് ദീപ്തി വാദിച്ചെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് അവര്‍ക്കും ജാമ്യം നല്‍കിയില്ല.
അതേസമയം പിടിച്ചെടുത്ത പണം വിട്ടു കിട്ടണമെന്ന ഹര്‍ജിയില്‍ പണത്തിന്റെ സ്രോതസ്സ് വ്യക്ത മാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ധര്‍മരാജന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ധര്‍മ്മരാജന്റെ ഹര്‍ജി കോടതി ജൂലൈ 20ന് പരിഗണിക്കും
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.