ദേശീയ പാര്‍ട്ടിക്കായി എത്തിച്ച പണം കവര്‍ന്ന കേസില്‍ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധര്‍മരാജന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്. തൃശൂര്‍ റൂറല്‍ എസ്.പി പൂങ്കുഴലിയാണ് ഇക്കാ ര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്
തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ പാര്‍ട്ടിക്കായി എത്തിച്ച പണം കവര്‍ന്ന കേസില്‍ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധര്‍മരാജന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്. തൃശൂര്‍ റൂറല്‍ എസ്.പി പൂങ്കുഴലിയാണ് ഇക്കാ ര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ലഭിച്ച പരാതി. എന്നാല്‍ പരാതിയില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഡി.സി.പി പറയുന്നു.
പ്രതികളില്‍ നിന്ന് കണ്ടെടുത്ത പണം പരാതിയില്‍ പറഞ്ഞതിലേറെയുണ്ട്. അതിനാല്‍ എത്രരൂപയാണ് തട്ടിയെടുത്തതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. ധര്‍മരാജന് എവിടെ നിന്നാണ് പണം ലഭിച്ചതെന്ന കാര്യത്തിലും വ്യക്തത വരണം. കൂടുതല്‍ പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും എസ് പി വിശദീകരിച്ചു.
കേസുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച മുന്‍ ട്രഷറര്‍ കോഴിക്കാട് സ്വദേശി സുനില്‍ നായികിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.തനിക്ക് പണം നല്‍കിയത് സുനില്‍ നായിക്ക് ആണെന്ന ധര്‍മരാജന്റെ മൊഴിയെ തുടര്‍ന്നാണ് നടപടി. താനും ധര്‍മരാജനും വര്‍ഷങ്ങളായി ബിസിനസ്സ് ബന്ധമുള്ളവരാണെന്ന് സുനില്‍ നായിക് വ്യക്തമാക്കി.ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് സുനില്‍. ധര്‍മരാജനുമായി ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്ത് വരികയാണെന്നും പൂങ്കുഴലി പറഞ്ഞു.പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കണ്ടെത്തിയ തുക, ഇതിന്റെ ഭാഗമായി ഉള്ളതാണോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും ഡി.സി.പി പറഞ്ഞു.
അബ്കാരിയായ ധര്‍മരാജന്‍ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയില്‍ വ്യാജ വാഹനാപകടമു ണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു പരാതി. ധര്‍മരാജനും ഡ്രൈവര്‍ ഷംജീറുമാണ് സംഭവത്തില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഏഴുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെ യ്തു. അഞ്ച് പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടത്. തന്റെ 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടെന്ന് കാട്ടി ധര്‍മജന്‍ കൊടകര പൊലീ സില്‍ പരാതി നല്‍കുകയും ചെയ്തു. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം 23 ലക്ഷം രൂപയും മൂന്ന് പവനും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിനോടൊപ്പം ആറു ലക്ഷം രൂപ ബാങ്കില്‍ തിരിച്ചടച്ചതിന്റെയും രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ 30 ലക്ഷത്തിലേറെ രൂപയുടെ കണക്ക് പൊലീസിന് ലഭിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.