Breaking News

കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബിസിനസിനുള്ള പണം ; പണവും വാഹനവും ആവശ്യപ്പെട്ട് ധര്‍മ്മരാജന്‍ ഹര്‍ജി നല്‍കി

കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും അതിനാല്‍ നഷ്ടപ്പെട്ട പണവും കാറും തിരികെ വേണമെന്ന് ആവശ്യപ്പെട്ടു ധര്‍മ്മരാജനും സംഘവും കോടതിയില്‍ ഹര്‍ജി നല്‍കി

തൃശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധര്‍മ്മരാജന്‍. പണ ത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഇരി ങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കി യത്. ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും പണം തിരികെ വേണമെന്നും ധ ര്‍മ്മരാജന്‍ കോടതിയോട് ആവശ്യപ്പെട്ടു. ധര്‍മ്മരാജനും സുനില്‍ നായ്കും ഷംജീറും ചേര്‍ന്നാണ് ഹ ര്‍ജി നല്‍കിയത്.

പണത്തിലോ വാഹനത്തിലോ മറ്റാര്‍ക്കും അവകാശമില്ല. പണത്തിന് കൃത്യമായ സ്രോതസുണ്ട്. ഇത് കോടതി ആവശ്യപ്പെടുന്ന പക്ഷം സമര്‍പ്പിക്കാന്‍ തയ്യാറാണ്. അതിനാല്‍ വിചാരണയ്ക്ക് മുന്‍പ് കവര്‍ ച്ച ചെയ്യപ്പെട്ട വസ്തുക്കള്‍ ധര്‍മ്മരാജനും സുനില്‍ നായ്കിനും ഷംജീറിനും തിരികെ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെത്തിയ എര്‍ട്ടിഗ കാറിന്റെ ഉടമ ഷംജീറാണ്.

ധര്‍മ്മരാജന്‍ സപ്ലൈകോക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ബിസിനസുകാരനാണ്. സംസ്ഥാന ത്തുടനീളംപഴം, പച്ചക്കറി വ്യാപാരം ഇദ്ദേഹത്തിനുണ്ട്. സുനില്‍ നായ്ക് ധര്‍മ്മരാജന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമാണ്. നഷ്ടപ്പെട്ട തുകയില്‍ 3.25 കോടി രൂപ ധര്‍മ്മരാജന്റേതാണ്. അവശേ ഷിക്കുന്ന 25 ലക്ഷം രൂപ സുനില്‍ നായ്കിന്റേതാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ നാലിനാണ് 3.25 കോടി രൂപ ഷംജീറിന് ധര്‍മ്മരാജന്‍ നല്‍കിയത്. പിന്നീട് ഷംജീറിനോട് സുനില്‍ നായ്കിന്റെ പക്കല്‍ നിന്നും 25 ലക്ഷം രൂപ കൂടി വാങ്ങിയ ശേഷം എറണാകുളത്ത് പണം എത്തിക്കാന്‍ നിര്‍ദേശം നല്‍കി. കാറിലെ സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടിയിലാ ണ് 3.25 കോടി രൂപ സൂക്ഷിച്ചിരുന്നത്. 25 ലക്ഷം ബാഗിലായിരുന്നു. ഒറ്റയ്ക്ക് പോകണം എന്ന നിര്‍ദ്ദേശം തെറ്റിച്ച് ഷംജീര്‍ തന്റെ സുഹൃത്തായ റഷീദിനെ കാറില്‍ കയറ്റി. പുലര്‍ച്ചെ 4.40 ന് കൊടകര പാല ത്തിലെത്തിയപ്പോള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പോലെ മൂന്ന് കാറുകള്‍ ഷംജീ റിന്റെ കാറിനെ വളഞ്ഞു. ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഷംജീറിനെയും റഷീദിനെയും ആക്രമിച്ച ശേഷം കൊള്ള സംഘം ഇവരെ വഴിയില്‍ തള്ളി. പിന്നീട് പണവും കാറുമായി കടന്നുകളഞ്ഞു.

ഈ പണവും സ്വര്‍ണാഭരണങ്ങളും ധര്‍മ്മരാജന്റേതും സുനില്‍ നായ്കിന്റേതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബിസിനസ് സജീവമാക്കി മുന്നോ ട്ട് കൊണ്ടുപോകാന്‍ തുക തിരിച്ച് കിട്ടിയേ പറ്റൂ അതി നാല്‍ കണ്ടെത്തിയ പണമെങ്കിലും തിരികെ നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.