കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്‌സൈറ്റ് മുഖേന പെണ്‍വാണിഭം നടത്തിയ കേസിലാണ് രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും ഉള്‍പ്പെടെ 13 പേര്‍ നിയമ നട പടികള്‍ നേരിടുന്നത്.
തിരുവനന്തപുരം : വിവാദമായ ചുംബന സമരത്തിനു നേതൃത്വം നല്‍കിയ രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും ഉള്‍പ്പെടെ 13 പ്രതികളോട് ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്‌സൈറ്റ് മുഖേന പെണ്‍വാണിഭം നടത്തിയ കേസിലാണ് രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും ഉള്‍പ്പെടെ 13 പേര്‍ നിയമ നട പടികള്‍ നേരിടുന്നത്. എല്ലാ പ്രതികളെയും ജൂലൈ അഞ്ചിന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോ ടാണ് ജഡ്ജി കെ വി രജനീഷ് ഉത്തരവിട്ടു.
ഓണ്‍ലൈന്‍ വഴിയുള്ള പെണ്‍വാണിഭങ്ങള്‍ക്കെതിരെ നാല് വര്‍ഷം മുമ്പ് ഓപ്പറേഷന്‍ ബിഗ് ഡാ ഡി എന്ന പേരില്‍ നടത്തിയ അന്വേഷണത്തി നൊടുവില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍ പ്പിച്ചി രുന്നു. രശ്മി ആര്‍ നായര്‍,രാഹുല്‍ പശുപാലന്‍ എന്നിവരുള്‍പ്പെടെ പ്രതികള്‍ക്കെതിരെയാണ് തിരു വനന്തപുരം പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത ബംഗളൂരു സ്വദേശിനികളായ പെണ്‍കുട്ടികളെ പ്രതികള്‍ ലൈംഗിക വ്യാ പാരത്തിനായി കേരളത്തിലെത്തിച്ചെന്നും, ഓണ്‍ലൈന്‍ വഴി പ്രതികള്‍ സെക്‌സ് റാക്കറ്റ് നടത്തി യിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2015ലാണ് ഓപ്പറേഷന്‍ ബിഗ് ഡാഡിയില്‍ രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും നെടുമ്പാശ്ശേരിയില്‍ അറസ്‌റിലായത്. ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ അന്വേഷണം നടന്നത്.
2015 ഏപ്രിലില്‍ തിരുവനന്തപുരം സൈബര്‍സെല്ലിന് ലഭിച്ച പരാതിയിലാണ് ആദ്യം അന്വേഷണം നടന്നത്. രാഹുല്‍ രശ്മിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായും ഇടപാടുകാര്‍ക്ക് സഹായിയായും കാര്യസ്ഥന്‍ ആയും പ്രവര്‍ത്തിച്ചതായും ലഭിക്കുന്ന പണത്തിന് പങ്കു പറ്റിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രശ്മി ആര്‍ നായരെയും രാഹുല്‍ പശുപാലനെയും അറസ്റ്റ് ചെയ്ത ദിവസം അവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും പോലീസ് കണ്ടെത്തിയിരുന്നു. രശ്മിയെ കൈമാറുവാന്‍ വേണ്ടി ഹോട്ടലില്‍ എത്തിയപ്പോഴാണ് ഇരുവരും അറസ്റ്റിലാകുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.