Business

കൊച്ചി ലുലു മാളില്‍ വിലക്കിഴിവിന്റെ ഉത്സവം ; പകുതി വിലയ്ക്ക് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ; ഓഫര്‍ ജനുവരി 8 വരെ

ലുലുമാളിലെ വിവിധ ഷോപ്പുകള്‍ക്കു പുറമെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്ട്, ലുലു സെലിബ്രാറ്റ് എന്നിവിടങ്ങളിലാണ് വിലക്കുറവ് ലഭിക്കുക

കൊച്ചി : കൊച്ചി ലുലു മാളില്‍ പുതുവര്‍ഷത്തില്‍ വിലക്കുറവിന്റെ വിസ്മയം.മാളിലെ വിവിധ ഷോപ്പുകള്‍ ക്കു പുറമെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലുഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്ട്, ലുലു സെലിബ്രാറ്റ് എന്നിവിട ങ്ങളിലാണ് വിലക്കുറവ് ലഭിക്കുക.പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകര ണങ്ങള്‍, ഗ്രോസറി തുടങ്ങി എന്തും 50 ശതമാനം വിലക്കുറവില്‍ ലഭിക്കും.

ലുലു ഫണ്‍ടൂറയില്‍ ഉള്‍പ്പടെ വലിയ ഓഫറുകളാണ് കുട്ടികളുടെ ഗെയിം സെക്ഷനുകളില്‍.ലുലു ഫുഡ്‌ കോര്‍ട്ടിലും മികച്ച ഓഫറുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ജനുവരി എട്ടു വരെ നാല് ദിവസത്തേക്കാണ്’ലുലു ഓണ്‍ സെയില്‍’ നടക്കുന്നത്. ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകള്‍ രാവിലെ 8 മുതല്‍ പുലര്‍ച്ചെ 2 വരെ തുറന്നു പ്രവര്‍ത്തിക്കും.

ലോകോത്തര ബ്രാന്‍ഡുകളുടെ ടെക്ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ആകര്‍ഷകമായ ഓ ഫറുകള്‍ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമായിരിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോ സറികള്‍ക്കായി ആകര്‍ഷകമായ ഓഫറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ബാഗുകള്‍, പാദരക്ഷകള്‍, കായി കോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍,വാച്ചുകള്‍ കൂടാതെ സ്വാദിഷ്ട മായ വിവിധ ഭക്ഷണ വിഭവങ്ങള്‍ വരെ മികച്ച വിലക്കുറവില്‍ ലഭിക്കും.

ലുലുഫാഷന്‍ സ്റ്റോറില്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിനും തുടക്കമായി. ഈ ഓഫര്‍ ഈ മാസം 22 വ രെയുണ്ടാകും. മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങളും ഫാഷന്‍ അക്സെസ്സ റീസും പകുതി നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ലെവിസ്, ലീ, പ്യൂമ,വുഡ്‌ലാന്‍ഡ്, സ്‌കെച്ചേഴ്‌സ്, ആറോ, മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, ടോമി, യുഎസ് പോളോ, ബേ സിക്‌സ്, അര്‍മാനി എക്‌സ്‌ചേഞ്ച്, മാംഗോ, ക്രോക്‌സ്, ബാറ്റ തുടങ്ങി 500 ലധികം ബ്രാന്‍ഡുകളാണ് വന്‍ വിലക്കിഴിവില്‍ മാളില്‍ ലഭ്യമാകും.

ഗുണമേന്മയുള്ള രുചികരമായ ഭക്ഷണങ്ങള്‍ വലിയ ഓഫറുകളോടെ ഫുഡ് കോര്‍ട്ടില്‍ ലഭിക്കും. കാലി ക്കറ്റ് പാരഗണ്‍, പഞ്ചാബ് ഗ്രില്‍, തലപ്പാക്കട്ടി, പിസ്സഹട്ട്, കെഎഫ് സി,ബര്‍ഗര്‍ കിങ്, ക്യാമെറി ഐസ്‌ക്രീം, മക്‌ഡൊണാള്‍ഡ്, അണ്ണാവിലാസ്, കഫേ കോഫിഡേ അടക്കമുള്ള ഫുഡ് സെക്ഷനുകളില്‍ ഏറ്റവും മിക ച്ച ഓഫറുകളാണ് ഒരു ക്കിയിരിക്കുന്നത്.

പിവിആര്‍ അടക്കമുള്ള സ്‌ക്രീനുകളിലെ സിനിമാ ഷോകള്‍ക്ക് കൂടുതല്‍ ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. ലുലുമാളില്‍ എത്തുന്ന ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ടാക്‌സി ബുക്കിങ്ങുകള്‍ക്ക് ഓല 51 രൂപയുടെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഷോപ്പ് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.