Business

കൊച്ചി ലുലു മാളിന് പത്ത് വയസ്സ് ; ആഘോഷങ്ങള്‍ക്ക് തുടക്കം

ബിസിനസ് ജീവിതത്തിലെ വിപ്ലവകരമായ തീരുമാനമാണ് കൊച്ചി ലുലു മാള്‍ എന്ന് എം. എ യൂസഫലി.മാളില്‍ നിന്ന് നികുതിയായി മാത്രം സര്‍ക്കാരിന് ലഭിച്ചത് 2105 കോടി രൂപ

കൊച്ചി : സംസ്ഥാനത്തിന്റെ വികസന മുഖമായി കൊച്ചി ലുലു മാള്‍ മാറിയിട്ട് പത്ത് വര്‍ഷം. ബിസിനസ് ജീവിതത്തിലെ ഏറ്റവും വിപ്ലവകരമായ തീരുമാനങ്ങളില്‍ ഒന്നായിരുന്നു കൊച്ചി ലുലുമാള്‍ എന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി വ്യക്തമാക്കി.”ഇത്രയും ചെറിയ കൊ ച്ചിയില്‍ ഇത്രയും വലിയ മാള്‍ നടക്കില്ലെന്ന് പലരും പറഞ്ഞു, എ ന്നാല്‍ ഈ അഭിപ്രായം മാറ്റേണ്ടി വരുമെന്നും, തീരുമാനം ശരി യായിരുന്നുവെന്ന് പറയേണ്ടി വരുമെന്നും മറുപടി നല്‍കി. കാ ലം അത് ശരിയാണെന്ന് തെളിയിച്ചിരിക്കുന്നു. ഇന്ന് കൊച്ചി വലു തായി, ലുലുമാള്‍ നഗരത്തിനെ അപേക്ഷിച്ച് ചെറുതായി.” എം. എ യൂസഫലി കൂട്ടിചേര്‍ത്തു. ലുലു മാളിന്റെ പത്താം വാര്‍ഷികാ ഘോഷ വേളയില്‍ ഏവര്‍ക്കും ആശംസ അറിയിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സന്ദേശത്തിലാണ് എം.എ യൂസഫലി സന്തോഷം പങ്കുവെച്ചത്.

പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാളിലെ എട്രിയത്തില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് സിഇ ഒ ആന്‍ഡ് ഡയറക്ടര്‍ നിഷാദ് എം എ കേക്ക് മുറിച്ചു. ലുലു ഗ്രൂപ്പ് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ട ര്‍ വി.നന്ദകുമാര്‍, ലുലു ഗ്രൂപ്പ് ഇന്ത്യ ഷോപ്പിംഗ് മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്‌സ് അടക്കമുള്ളവര്‍ പങ്കെ ടുത്തു. ലോകോത്തര ഷോപ്പിംഗ് സംസ്‌കാരം സമ്മാനിയ്ക്കുക മാത്രമല്ല, ജനങ്ങളുടെ ജീവിതനിലവാരം മെ ച്ചപ്പെടുത്തുന്നതിലും കൊച്ചി നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിലും ലുലു മാ ള്‍ സുപ്രധാന പങ്ക് വഹിച്ചെന്ന് വി.നന്ദകുമാര്‍ പറഞ്ഞു. പ്രശസ്ത ഗായകന്‍ ഹരിശങ്കറും സംഘവും അണിനിരന്ന സംഗീത നി ശയും സംഘടിപ്പിച്ചിരുന്നു.

17 കോടിയിലധികം ഉപഭോക്താക്കളാണ് കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ ലുലു മാള്‍ സന്ദര്‍ശിച്ചത്. നികുതി ഇനത്തില്‍ മാത്രം 2105 കോടി രൂപ മാള്‍ സര്‍ക്കാരിന് നല്‍ കി. 5000 ജീവനക്കാര്‍ സ്ഥാപനത്തി ന്റെ ഭാഗമായി. നിയമവിരുദ്ധമായി ഒരു രൂപ പോലും ലുലുവിന്റെ ഭാഗമായിട്ടില്ല എന്ന ഉറപ്പാണ് സ്ഥാപന ത്തിന്റെ ഉയര്‍ച്ചയുടെ കരുത്തെ ന്നും യൂസഫലി ചൂണ്ടികാട്ടി.

പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സമ്മാന പദ്ധതികളും മാള്‍ ഒരുക്കിയിട്ടുണ്ട്. മാളില്‍ എവിടെയും കുറഞ്ഞത് 2500 രൂപയ്ക്ക് ഷോപ്പിംഗ് നടത്തു ന്ന ഉപഭോക്താക്കള്‍ക്ക് 10 ലക്ഷത്തി ലധി കം വിലമതിയ്ക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍, വാച്ചുകള്‍, ലാപ്ടോപ്പുകള്‍, സമ്മാനങ്ങള്‍ എന്നിവ നേടാനുള്ള അവസരമാണ് ലഭിയ്ക്കുക.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.