Home

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ; രാജ്യത്ത് നഗര വികസനത്തിന് പുതിയ ദിശാബോധം : പ്രധാനമന്ത്രി

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനം രാജ്യത്തിന്റെ നഗര വികസനത്തിന് പുതി യ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശേരി സിയാല്‍ ക ണ്‍വെന്‍ഷന്‍ സെന്ററില്‍ കൊച്ചി മെട്രോയുടെയും ഇന്ത്യന്‍ റെയില്‍ വേയുടെയും വി വിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ ഹിക്കുകയായിരുന്നു അദ്ദേഹം

കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനം രാജ്യത്തിന്റെ നഗര വികസനത്തിന് പുതിയ ദി ശാ ബോധം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കൊച്ചി മെട്രോയുടെയും ഇന്ത്യന്‍ റെയില്‍വേയുടെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേ ഹം.

അടുത്ത 25 വര്‍ഷത്തില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കാന്‍ പോകുന്നത്. കേരളത്തിലും ആധുനിക വികസനത്തിന്റെ ഘട്ടം ആരംഭിക്കുകയാ ണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെ എത്തുമ്പോള്‍ യുവാക്കള്‍ക്കും പ്രൊഫഷണലുക ള്‍ക്കും ഏറെ ഗുണകരമാകും. മള്‍ട്ടി മോഡല്‍ കണക്ടിവിറ്റി സംവിധാ നമാണ് കൊച്ചിയില്‍ നടപ്പാകുക. ഇതിനായി യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അ തോറിറ്റിക്ക് കീഴില്‍ വിവിധ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പു രോഗമിക്കുകയാണ്.

നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയുന്നതോടൊപ്പം മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യം. കാര്‍ബ ണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ എട്ട് വര്‍ഷമായി നഗര ഗതാഗത വികസനത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ 500 കിലോ മീറ്ററിലധികം മെട്രോ റെയി ല്‍ റൂട്ട് നിര്‍മ്മിക്കാന്‍ കഴിഞ്ഞു. ആയിരം കിലോമീറ്റര്‍ ദൂരം നിര്‍മ്മാണം പു രോഗമിക്കുകയാണ്.

ഇന്ത്യന്‍ റെയില്‍വേയും സമഗ്രവികസനത്തിന്റെ പാതയിലാണ്. റെയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോ ര്‍ട്ടുകള്‍ക്ക് സമാനമായ രീതിയില്‍ വികസിപ്പിക്കുകയാണ്. കേരളത്തി ന്റെ റെയില്‍ കണക്ടിവിറ്റിയില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിക്കപ്പെടുകയാണ്. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ ഇരട്ടപ്പാത യാകുന്നതോടെ സാധാരണ യാത്ര ക്കാ ര്‍ക്കും തീര്‍ഥാടകര്‍ക്കും ഏറെ ഗുണകരമാകും. ഏറ്റുമാനൂര്‍-ചി ങ്ങവനം-കോട്ടയം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശബരി മല തീര്‍ഥാടകര്‍ക്ക് വലിയ ആശ്വാസമാകും, കൊല്ലം-പുനലൂര്‍ പാത വൈദ്യുതീകരണം പൂര്‍ ത്തിയായത് വഴി മലിനീകരണം കുറയുകയും വേഗത കൂടിയ ട്രെയിന്‍ ലഭിക്കുകയും ചെയ്യും.

ഗതാഗത സംവിധാനങ്ങള്‍ വിപുലമാകുന്നതോടെ ടൂറിസം മേഖലയും വികസിക്കും. സംരംഭക വികസ നത്തിനായി 70000 കോടി രൂപയാണ് മുദ്ര ലോണായി കേരളത്തില്‍ നല്‍കിയത്. ഇതില്‍ അധികവും ടൂ റിസം മേഖലയില്‍ നിന്നുള്ള സംരംഭങ്ങളാണ്.

അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കേരളത്തില്‍ നട ക്കുന്നത്. ദേശീയ പാത- 66ന്റെ വികസനത്തിനായി 55000 കോടിയാ ണ് ചെലവിടുന്നത്. കേരളത്തിന്റെ ലൈഫ് ലൈന്‍ എന്നു പറയാവുന്ന പദ്ധതിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കി ആദരിച്ചു. ഗവര്‍ണര്‍ ആരി ഫ് മുഹമ്മദ് ഖാന്‍, മന്ത്രിമാരായ പി.രാജീവ്, ആന്റണി രാജു, ഹൈ ബി ഈഡന്‍ എം.പി, എം.എല്‍.എ മാ രായ കെ. ബാബു, അന്‍വര്‍ സാദത്ത്, ഉമ തോമസ്, കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് തുടങ്ങിയവര്‍ പ ങ്കെടുത്തു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.