Kerala

കൊച്ചിയില്‍ അങ്കുരിച്ച ആശയത്തിനു യുഎസ് ആര്‍ട്ടിസ്റ്റ് ഒരുക്കിയ ആവിഷ്‌കാരം ബിനാലെയില്‍

ആറുവര്‍ഷം മുമ്പ് കൊച്ചിയില്‍ ഒരു പ്രഭാഷണ പ്രദര്‍ശനമായിട്ടാണ് ജൊവാന്‍ ‘മൂവിം ഗ് ഓഫ് ദി ലാന്‍ഡ്’ എന്ന സൃഷ്ടിക്കു തുടക്കമിടുന്നത്. ആറുവര്‍ഷത്തിനകം ആവിഷ്‌കാ രത്തിനു പൂര്‍ണ്ണരൂപം നല്‍കി പ്രദര്‍ശിപ്പിക്കുമെന്ന് ജൊവാന്‍ ജോനാസ് അന്ന് പറയുക യുണ്ടായി. അത് അക്ഷരംപ്രതി പാലിച്ച് ഈ ബഹുവൈജ്ഞാനിക പ്രതിഷ്ഠാ പനം (ഇ ന്‍സ്റ്റലേഷന്‍) പൂര്‍ത്തിയാക്കിക്കൊണ്ട് കലയോടുള്ള പ്രതിബദ്ധതയും സമര്‍പ്പണവും അവര്‍ പ്രകടമാക്കി.

കൊച്ചി: 86 വയസുള്ള ലോകപ്രശസ്ത അമേരിക്കന്‍ ആര്‍ട്ടിസ്റ്റ് ജൊവാന്‍ ജോനാസ് മുന്‍പൊരിക്കല്‍ കൊ ച്ചി സന്ദര്‍ശിച്ചിരുന്നു. 2016ലെ ആ സന്ദര്‍ശനവേളയിലാണ് ജൊ വാന്റെ ചിന്തയില്‍ സമുദ്രം അരങ്ങാ യൊരു ആവിഷ്‌കാരം എന്ന ആശയം പിറവി കൊള്ളുന്നത്. പിന്നെ മൂന്നുവര്‍ഷത്തോളം അതേക്കുറിച്ച് തീവ്രമായ ഗവേഷണത്തിലായി രുന്നു അവര്‍. ലോകമെമ്പാടുമുള്ള അക്വേറിയങ്ങളിലും ജമൈക്കന്‍ തീരക്കടലിലുമെല്ലാം നേരിട്ടെത്തി ശാസ്ത്രീയമായ പഠനം നടത്താന്‍ അന്ന് 80 വയസ് പിന്നിട്ട ആര്‍ട്ടി സ്റ്റിന് പ്രായം ഒരു പ്രതിബന്ധമേ ആയില്ല.

ഈ ശ്രമകരമായ തപസ്യയുടെ ഉജ്ജ്വല പരിണിതിയായ ‘മൂവിംഗ് ഓഫ് ദി ലാന്‍ഡ് കക’ എന്ന കലാവി ഷ്‌കാരം ഇപ്പോള്‍ കൊച്ചിയിലുണ്ട്. കടല്‍ജീവിതത്തിനു മനുഷ്യനേല്‍പ്പിക്കുന്ന ദാരുണ വിനാശം ചര്‍ച്ച ചെയ്യുന്ന വീഡിയോകളും എഴുത്തും ചിത്രണവും ഉള്‍പ്പെട്ട ഈ സൃഷ്ടി ബിനാലെയുടെ ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസി ലെ പ്രദര്‍ശനവേദിയില്‍ കാണാം. എല്ലാ കടലുകള്‍ക്കും കടല്‍ജീവികള്‍ക്കും ഭൂമിയുടെ മൂന്നില്‍ രണ്ടു വരുന്ന ജലലോകത്തെ ജൈവ വൈവിധ്യത്തിനും അതിലോല ആവാസ വ്യവ സ്ഥയ്ക്കും ആദരമായി തീര്‍ത്ത ബൃഹത്തായ ആവിഷ്‌കാരം വിവിധ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലെ സമീപന വ്യത്യസ്തതകള്‍ കൊണ്ടും ശ്രദ്ധേയം.

ആറുവര്‍ഷം മുമ്പ് കൊച്ചിയില്‍ ഒരു പ്രഭാഷണ പ്രദര്‍ശനമായിട്ടാണ് ജൊവാന്‍ ‘മൂവിംഗ് ഓഫ് ദി ലാന്‍ഡ്’ എന്ന സൃഷ്ടിക്കു തുടക്കമിടുന്നത്. ആറുവര്‍ഷത്തിനകം ആവിഷ്‌കാരത്തിനു പൂര്‍ണ്ണരൂപം നല്‍കി പ്രദര്‍ ശിപ്പിക്കുമെന്ന് ജൊവാന്‍ ജോനാസ് അന്ന് പറയുകയുണ്ടായി. അത് അക്ഷരംപ്രതി പാലിച്ച് ഈ ബഹു വൈജ്ഞാനിക പ്രതിഷ്ഠാ പനം (ഇന്‍സ്റ്റലേഷന്‍) പൂര്‍ത്തിയാക്കിക്കൊണ്ട് കലയോടുള്ള പ്രതിബദ്ധതയും സമര്‍പ്പണവും അവര്‍ പ്രകടമാക്കി. സമുദ്ര ജീവ ശാസ്ത്രജ്ഞന്‍ ഡേവിഡ് ഗ്രബറുമായി സഹകരിച്ച് പ്രവ ര്‍ത്തിക്കാന്‍ അവസരമുണ്ടായതും സമുദ്രാന്തര്‍ഭാഗത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഉള്‍പ്പെട്ട ഗ്ര ബറുടെ ആര്‍ക്കൈവുകള്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചതും ജോവാന് തുണയായി. ‘സൈലന്റ് സ്പ്രിംഗ്’ രചിച്ച റേച്ചല്‍ കാഴ്സണ്‍ ഉള്‍പ്പെടെ എഴുത്തുകാരും ഈ കലാസൃഷ്ടി ഒരുക്കാന്‍ അവര്‍ക്ക് അരങ്ങൊരുക്കി.

വീഡിയോ – അവതരണകലയ്ക്ക് തുടക്കമിട്ട ജൊവാന്‍ ജോനാസ് അരനൂറ്റാണ്ടായി ലോകത്ത് ഏറ്റവും സ്വാ ധീനശേഷിയുള്ള ആര്‍ട്ടിസ്റ്റുകളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു. കലാചരിത്രത്തില്‍ ബിരുദവും ശി ല്‍പ കലയില്‍ ബിരുദാനന്തര ബിരുദവുമുള്ള ജൊവാന്‍ ശില്‍പി എന്ന നിലയ്ക്കാണ് കലാജീവിതം തുട ങ്ങിയത്. മാറിയ കാലത്ത് ശില്‍പകലയ്ക്കും പെയിന്റിംഗിനുമൊക്കെ എന്തെങ്കിലും കൂടുതലേറെ ചെയ്യാ നുണ്ടോ എന്ന ആലോചനയാണ് അവരെ വീഡിയോ – അവതരണകലയിലേക്ക് നയിച്ചത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.