ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി അഞ്ചാം പോരാട്ടത്തിലും ജയം കേരള ബ്ലാ സ്റ്റേഴ്സിനൊപ്പം. ബെംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാ സ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്ത മാക്കിയിരിക്കുകയാണ് മഞ്ഞപ്പട
കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി അഞ്ചാം പോരാട്ടത്തിലും ജയം കേരള ബ്ലാസ്റ്റേഴ്സിനൊ പ്പം. ബെംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇ തോടെ തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് മഞ്ഞപ്പട. സുനില്‍ ഛേത്രിയുടെ ബെംഗളൂരു ആകട്ടെ തുടര്‍ തോല്‍വിയും ഏറ്റുവാങ്ങി. ഐഎസ്എല്ലില്‍ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിക്കുന്നത്.
മാര്‍ക്കോ ലെസ്‌കോവിച്, ദിമിത്രിയോസ് ഡയമന്റക്കോസ്, അപ്പോസ്തൊലോസ് ജിയാനു എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്. ബംഗളൂരുവിനായി സുനില്‍ ഛേത്രി, ജാവിയര്‍ ഹെര്‍ണാണ്ടസ് എ ന്നിവരാണ് ഗോള്‍ നേടിയത്. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സാണ് ആധിപത്യം പുലര്‍ത്തിയത്. ആദ്യം ഗോളടിച്ചത് പക്ഷേ ബംഗളൂ രുവായിരുന്നു. 14ാം മിനിറ്റില്‍ പന്തുമായി ബോക്സിലേക്ക് ഓടിക്കയറിയ സുനി ല്‍ ഛേത്രിയെ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി. പെനാല്‍റ്റി വല യിലെത്തിച്ച് ഛേത്രി ബംഗളൂരുവിന് ലീഡ് സമ്മാനിച്ചു.
25-ാം മിനിറ്റില്‍ മാര്‍ക്കോ ലെസ്‌കോവിചിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍ മടക്കി. അഡ്രിയാന്‍ ലൂണയെടുത്ത ഫ്രീകിക്ക് പോസ്റ്റിലിടിച്ച് സന്ദീപ് സിങ്ങിലേക്ക്. പിന്നാലെ സന്ദീപ് ബോക്സിലേക്ക് നീട്ടിയ പന്ത് ബംഗളൂരു ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലെസ്‌കോവിച് വലയിലെത്തിക്കുകയായിരുന്നു. 43ാം മിനിറ്റില്‍ ഡയമന്റക്കോസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡും സ്വന്തമാക്കി. ബോക്സിന്റെ ഇടത് ഭാഗത്തു നിന്ന് ലൂണ ക്രോസ് ചെയ്ത പന്ത് ഡയമന്റക്കോസ് വലയിലാക്കി.
70ാം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോള്‍ നേടിയത്. ദിമിത്രിയോസിന്റെ അസിസ്റ്റില്‍ അപോസ്തലോ സ് ജിയാനൂ ആണ് ബെംഗളൂരുവിന്റെ വല ചലിപ്പിച്ചത്. എന്നാല്‍, 81ാം മിനുട്ടില്‍ ബെംഗളൂരു രണ്ടാം ഗോ ള്‍ നേടിയതോടെ മത്സരം മുറുകി. ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍ ഹെഡ് ചെയ്ത് ബോള്‍ ബോക്സില്‍ നിന്ന് അക റ്റാന്‍ ശ്രമിച്ചെങ്കിലും ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ കാലില്‍ ഷോട്ട് പാകത്തിനാണ് ലഭിച്ചത്. പവര്‍ ഷോട്ടി ലൂടെ ഹെര്‍ണാണ്ടസ് അത് ഗോളാക്കുകയും ചെയ്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.