Kerala

കൊച്ചിയില്‍ ഗോവയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്; വിജയം 3-1ന്

ഐഎസ്എല്ലില്‍ ഗോവയ്ക്കെിരെ തകര്‍പ്പന്‍ വിജയവുമായി ബ്ലാസ്റ്റേഴ്സ്.ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. അഡ്രിയാന്‍ ലൂണ, ദിമിത്രിയോ സ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്

കൊച്ചി : ഐഎസ്എല്ലില്‍ ഗോവയ്ക്കെിരെ തകര്‍പ്പന്‍ വിജയവുമായി ബ്ലാസ്റ്റേഴ്സ്.ഒന്നിനെതിരേ മൂ ന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റ ക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്.

42-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. രാഹുല്‍ നല്‍കിയ ക്രോസില്‍ നിന്നു ള്ള ലൂണയുടെ ഹെഡര്‍ ശ്രമം പിഴച്ചു. എന്നാല്‍ പന്ത് ലഭിച്ച സഹല്‍ നല്‍ കിയ പാസ് ലൂണ അനാ യാസം വലയിലെത്തിക്കുകയായിരുന്നു.പെനാല്‍ട്ടിയിലൂടെയായരുന്നു അടുത്ത ഗോള്‍ പിറന്നത്. ബോക്‌സില്‍ വെച്ച് പന്ത് ലഭിച്ച ദിമിത്രിയോസിനെ വീഴ്ത്തിയ അന്‍വര്‍ അലിയുടെ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ദിമിത്രിയോസിന് പിഴച്ചില്ല. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്‌സ് 2-0ന് മുന്നില്‍.

പിന്നാലെ 51-ാം മിനിറ്റില്‍ ഇവാന്‍ കലിയുഷ്‌നിയുടെ കിടിലനൊരു ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്‌സ് മൂന്നാം ഗോളും കണ്ടെത്തി. ഇരു ടീമും കടുത്ത പോരാട്ടം നടത്തിയ മത്സരത്തില്‍ പലപ്പോഴും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവുകള്‍ ഗോവന്‍ ടീമിന് അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. 67-ാം മിനിറ്റില്‍ നോവ സദോയിയാണ് ഗോവയുടെ ആശ്വാസ ഗോള്‍ നേടിയത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.