ബിനാലെ വേദിയുടെ ഗാംഭീര്യം കലാമേളയുടെ മാറ്റുകൂട്ടുന്നു. ആര്‍ട്ടിസ്റ്റുകളുടെ ആര്‍ജ്ജവവും ചിന്തയിലെ ചെറുപ്പവും സൃഷ്ടികളുടെ ആകര്‍ഷകത്വവും ഊര്‍ ജ്ജവും പരിവര്‍ത്തനാത്മകതയും ശ്രദ്ധേയം. കോവിഡിനുശേഷം ഇത്ര ഗംഭീരമായി ബിനാലെ സംഘടിപ്പി ച്ചത് അഭിനന്ദനാര്‍ഹമാണെന്നും അമിതാഭ് കാന്ത് പറഞ്ഞു
കൊച്ചി: ലോകത്തെ ഏറ്റവും മഹത്തായ ബിനാലെകളില്‍ ഒന്നാണ് കൊച്ചിയിലേതെന്ന് കേന്ദ്ര സര്‍ ക്കാരി ന്റെ ജി – 20 ഷേര്‍പ അമിതാഭ് കാന്ത്. സമാനതകളില്ലാത്ത കലാവൈഭവ പ്രകാശനത്തിന്റെ മനോഹാരിത കൊച്ചി ബിനാലെയില്‍ പ്രകടം. ബിനാലെ വേദിയുടെ ഗാംഭീര്യം കലാമേളയുടെ മാറ്റുകൂട്ടുന്നു. ആര്‍ട്ടിസ്റ്റു കളുടെ ആര്‍ജ്ജവവും ചിന്തയിലെ ചെറുപ്പവും സൃഷ്ടികളുടെ ആകര്‍ഷകത്വവും ഊര്‍ജ്ജവും പരിവര്‍ ത്തനാത്മകതയും ശ്രദ്ധേയം. കോവിഡിനുശേഷം ഇത്ര ഗംഭീരമായി ബിനാലെ സംഘടിപ്പിച്ചത് അഭിനന്ദ നാര്‍ഹമാണെന്നും അമിതാഭ് കാന്ത് പറഞ്ഞു.
കൊച്ചി ബിനാലെയുടെ എല്ലാ പതിപ്പുകളും കണ്ടിട്ടുള്ള തനിക്ക് ഇത്തവണത്തേത് കൂടുതല്‍ പ്രിയതരമാ യെന്ന് ചിത്രകാരിയും കവയിത്രിയുമായ മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ് പറഞ്ഞു. വനിത ആര്‍ട്ടി സ്റ്റുകളുടെ വര്‍ധിത പങ്കാളിത്തമാണ് കാരണം. വളരെ പ്രഗത്ഭമായി ചിത്രകാരികള്‍ ആവിഷ്‌കാരം നട ത്തിയിട്ടുണ്ട്. മനോഹരമായി ട്ടാണ് ബിനാലെ ഒരുക്കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
അമിതാഭ് കാന്തിനെയും ലിസി ജേക്കബിനെയും ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ഹൗസ് വേദിയില്‍ ബിനാ ലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി സ്വീകരി ച്ചു. അങ്കമാലി ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദാനാന്തര ബിരുദ വിദ്യാര്‍ത്ഥി സംഘവും ബിനാലെ കാണാനെത്തി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.