Categories: CorporateIndiaKerala

കൊച്ചിക്കായലിൽ ഇലക്ട്രിക് വാട്ടർ മെട്രോ.. ഡിസംബറിൽ ഓടിതുടങ്ങും

ഡിസംബറിൽ ആരംഭിക്കുന്ന കൊച്ചി വാട്ടർ മെട്രോയിൽ ഇലക്ട്രിക് ബോട്ടുകളാവും ഉപയോഗിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോയ്ക്ക് ആവശ്യമുള്ള 30 ശതമാനം ഊർജം സോളാർ വഴിയാണ് ഉത്പാദിപ്പിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ ഇത് 60 ശതമാനം ആക്കും. സംസ്ഥാനത്ത് മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ ഇലക്ട്രിക് വാഹനത്തിന്റെ ഉപയോഗം കൂട്ടാനാണ് സർക്കാർ തീരുമാനം. 2025 ഓടെ ആറായിരത്തോളം ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുകയാണ് ലക്ഷ്യം. ഇലക്ട്രിക് ഓട്ടോറിക്ഷകൾ കൂടുതൽ വ്യാപിപ്പിക്കും. ജലഗതാഗത മേഖലയിൽ സോളാർ ബോട്ടുകളുടെ ഉപയോഗം ആരംഭിച്ചിട്ടുണ്ട്.
കിഫ്ബി സഹായത്തോടെ കൊച്ചിയിലെ അഞ്ച് പ്രധാന കനാലുകൾ ശുദ്ധീകരിക്കും. 1200 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. 64 കോടി രൂപ ചെലവഴിച്ചു നടത്തുന്ന ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിയ്ക്കും അംഗീകാരമായി.
കോവിഡിനൊപ്പം ജീവിച്ച് ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെയും എങ്ങനെ സംരക്ഷിക്കാമെന്നാണ് നാം ആലോചിക്കേണ്ടത്. ലോക്ക്ഡൗൺ കാലയളവ് പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഗുണകരമായെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മലിനീകരണത്തിന്റെ തോത് വലിയ രീതിയിൽ കുറഞ്ഞു. മാലിന്യം നിറഞ്ഞ തോടുകളും നദികളും നീരുറവകളും തെളിഞ്ഞ് ഒഴുകുന്നു. മണ്ണുസംരക്ഷണം, ഫലവൃക്ഷ കൃഷി പ്രോത്സാഹനം, വനവത്ക്കരണം, ജലാശയസംരക്ഷണം എന്നിവയ്ക്കെല്ലാം സർക്കാർ തുടക്കം മുതൽ മുൻതൂക്കം നൽകുന്നു. ഇതിനായി ഹരിതകേരളം മുതൽ സുഭിക്ഷ കേരളം വരെയുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച പച്ചത്തുരുത്ത് വിജയകരമായി മുന്നോട്ടു പോകുന്നു. 370 തദ്ദേശസ്ഥാപനങ്ങളിൽ 536 ഏക്കറിൽ 627 പച്ചത്തുരുത്തുകൾ ഇപ്പോൾ ഉണ്ട്. ഈ മാസം അത് ആയിരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.