Home

‘കൈവെട്ട് കേസിലെ പ്രതികള്‍ പ്രാകൃത വിശ്വാസത്തിന്റെ ഇരകള്‍, യഥാര്‍ഥ പ്രതികള്‍ കാണാമറയത്ത്’

കൈവെട്ട് കേസിലെ പ്രതികള്‍ പ്രാകൃത വിശ്വാസത്തിന്റെ ഇരകളാണെന്ന് പ്രൊഫ. ടി ജെ ജോസഫ്. പ്രതികള്‍ക്കു കിട്ടുന്ന ശിക്ഷ ഇരയ്ക്കു കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന്, കൈവെട്ടു കേസില്‍ പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി യോടു പ്രതികരിച്ചുകൊണ്ട് ടി ജെ ജോസഫ്

കൊച്ചി : കൈവെട്ട് കേസിലെ പ്രതികള്‍ പ്രാകൃത വിശ്വാസത്തിന്റെ ഇരകളാണെന്ന് പ്രൊഫ.ടിജെ ജോസ ഫ്.  തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ ഇപ്പോഴും കാണാമറയത്താണ്. ഒന്നാം പ്രതി സവാ ദിനെ കണ്ടെത്താത്തത് നിയമ സംവിധാനത്തിന്റെ പരാജയമാണ്. പ്രതികള്‍ക്കു കിട്ടുന്ന ശിക്ഷ ഇരയ്ക്കു കി ട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന്, കൈവെട്ടു കേസില്‍ പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധിയോടു പ്രതികരിച്ചുകൊണ്ട് ടി ജെ ജോസഫ് പറഞ്ഞു.

ശിക്ഷാ വിധി വരുമ്പോള്‍, സാധാരണ പൗരനെ പോലെയുള്ള കൗതുകം മാത്രമാണ് തനിക്കുള്ളത്. ഇപ്പോ ള്‍ ശിക്ഷിക്കപ്പെട്ടവര്‍ ആരുടെയൊക്കെയോ ആജ്ഞാനുവര്‍ത്തി കളാണ്. പിന്നില്‍ മറ്റ് പലരുമാണ്. അവ രാണ് ആഹ്വാനം ചെയ്തത്. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമ വ്യവസ്ഥയ്ക്കുള്ള പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു. കേസിലെ പ്രതികള്‍ എന്നപ്പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് എന്നെ ഉപദ്രവിച്ചത്. എല്ലാമനുഷ്യരും ശാസ്ത്രാവ ബോ ധം ഉള്‍ക്കൊണ്ടു മാ നവികതയിലും സാഹോദര്യത്തിലും പുലര്‍ന്ന് ആധുനിക പൗരന്മാരായി മാറേണ്ട കാലം അതിക്രമിച്ചു- അദ്ദേഹം പറഞ്ഞു.

ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. അഞ്ച് പേരെ വെറുതെ വിട്ടു. ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട ആറു പേരുടെയും ജാമ്യം റദ്ദാക്കി കാക്കനാട് ജയിലില്‍ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ര ണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ്, ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍, കുഞ്ഞ് പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവരെയാണ് കുറ്റക്കാരെ ന്ന് കോടതി കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. നാലാം പ്രതിയായിരുന്ന ഷ ഫീഖ്, ആറാം പ്രതിയായിരുന്ന അസീസ് ഓടക്കാലി, ഏഴാം പ്രതിയായിരുന്ന മുഹമ്മദ് റാഫി, എട്ടാംപ്രതി യായിരുന്ന സുബൈര്‍, പത്താം പ്രതിയായിരുന്ന മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.