സ്പീക്കര്‍ ഓഫീസിന് മുന്‍പിലെ പ്രതിഷേധത്തിനിടെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ തന്റെ കൈയ്ക്ക് പരിക്കില്ല എന്ന എം വി ഗോവിന്ദന്റെ പ്രസ്താവന അപകീര്‍ത്തി പ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് രമ വക്കീല്‍ നോട്ടീസ് നല്‍കിയത്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കെ കെ രമ എംഎല്‍എയുടെ വ ക്കീല്‍ നോട്ടീസ്. സ്പീക്കര്‍ ഓഫീസിന് മുന്‍പിലെ പ്രതിഷേധത്തിനിടെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ തന്റെ കൈയ്ക്ക് പരിക്കില്ല എന്ന എം വി ഗോവിന്ദന്റെ പ്രസ്താവന അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് രമ വക്കീല്‍ നോട്ടീസ് നല്‍കിയത്. ഈ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നാണ് നോട്ടീസ്.
സംഘര്‍ഷത്തില്‍ കൈയ്ക്ക് പരിക്കേറ്റ കെ കെ രമ ജനറല്‍ ആശുപ ത്രിയില്‍ ചികിത്സ തേടിയിരുന്നു. എ ന്നാല്‍ രമയുടെ കൈയ്ക്ക് പരിക്കില്ല എന്നതായിരുന്നു ഗോവിന്ദന്റെ പ്ര തികരണം. ഇത് അപകീര്‍ ത്തിപ്പെ ടുത്തുന്നതാണ് എന്ന് കാണിച്ചാണ് എം വി ഗോവിന്ദന് രമ വക്കീല്‍ നോട്ടീസ് അയച്ച ത്.
15 ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് നോ ട്ടീസില്‍ പറയുന്നത്. ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സ ച്ചിന്‍ദേവ് എംഎല്‍എയും സോഷ്യല്‍ മീഡി യയില്‍ അടക്കം സമാനമായ പ്രസ്്താവന നടത്തി. സിപിഎം മുഖപത്രമായ ദേശാഭിമാനി പത്രം ഇത് ഏ റ്റുപിടിച്ച് വാര്‍ത്ത നല്‍കി. പ്രസ്താവനയും വാര്‍ത്തയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും പാര്‍ട്ടി മുഖപത്രത്തിനും രമ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.