അപർണ
മലയാളത്തനിമയുടെയും ഗൃഹാദുരതയുടെയും പ്രതീകമായ കസവ് മുണ്ടിൽ അത്യപൂർവമായ കലാസൃഷ്ടി ഒരുക്കുകയാണ് ആർട്ടിസ്റ്റ് ലക്ഷ്മി മാധവൻ. ജനിച്ചത് കേരളത്തിലെങ്കിലും പഠിച്ചതും വളർന്നതും കലാരംഗത്ത് തിളങ്ങിയത് ഇന്ത്യയിലെ വൻനഗരങ്ങളിലും വിദേശത്തുമാണ്. കലയിലും ജീവിതത്തിലും നിറഞ്ഞുനിന്ന ഗൃഹാതുരത്വവും അസ്തിത്വചിന്തകളും നീറ്റലായി ദീർഘനാൾ കൊണ്ടുനടന്നത്തിന്റെ കലാരൂപം കൂടിയാണ് ‘അമ്മമ്മയുടെ മുണ്ട് വേഷ്ടി’ അഥവാ ‘ഹാംഗിംഗ് എ ത്രെഡ് ‘ എന്ന കലാരൂപം. മുത്തശ്ശിക്കുള്ള സമർപ്പണം കൂടിയാണ് ലക്ഷ്മിയുടെ കലാസൃഷ്ടി.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ ‘ലോകമേ തറവാട് ‘ എന്ന വിഷയത്തിൽ ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിലാണ് ഇൻസ്റ്റലേഷൻ ഒരുക്കിയത്. ജൂലായ് വരെ പ്രദർശനം തുടരും.
ഫെമിനിസം, ലിംഗവിവേചനം തുടങ്ങിയ വിഷയങ്ങളും ഇഴപിരിച്ചു ചേർത്തതാണ് സൃഷ്ടി. ഇഴയടുപ്പമുള്ള കൈത്തറി വസ്ത്രം നെയ്‌തെടുത്ത് അതിന്മേൽ അക്ഷരങ്ങളും വാക്കുകളും തുന്നിയും പ്രിന്റ് ചെയ്തുമാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്.
പ്രചോദനം അമ്മമ്മ, അസ്തിത്വചിന്തകൾ
‘തുണി ഉപയോഗിച്ച് ഇതുവരെ ഞാൻ സൃഷ്ടികൾ നടത്തിയിട്ടില്ല. ബോസ് കൃഷ്ണമാചാരിയാണ് ലോകമേ തറവാട് എന്ന വിഷത്തിൽ ഷോ ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞത്. കുറച്ചുകാലം ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. കൊവിഡ് മഹാമാരി വന്നപ്പോൾ കൂടുതൽ സമയം വീട്ടിലിരിക്കേണ്ടിവന്നു. വീട്ടിലിരുന്നായിരുന്നു അക്കാലത്ത് കലാപ്രവർത്തനം നടത്തിയത്. പുതിയ ആശയത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞതോടെ കഴിഞ്ഞ ഒക്‌ടോബറിലാണ് ആശയം രൂപപ്പെടുത്തി സൃഷ്ടിക്ക് തുടക്കമിട്ടത്. ഒട്ടേറെ ആലോചനകൾക്ക് ശേഷമായിരുന്നു വിഷയം കണ്ടെത്തിയത്.’
വീട്, ഗൃഹാതുരത്വം എന്നിങ്ങനെയാണ് ചിന്തിച്ചുതുടങ്ങിയത്. വീടെന്ന ചിന്ത വരുമ്പോഴെക്കെ നാടായ വടകരയിൽ എന്റെ അമ്മമ്മയ്‌ക്കൊപ്പം ചെലവിട്ട നാളുകളാണ് ഓർമ്മയിലെത്തുക. അമ്മമ്മയ്‌ക്കൊപ്പം നാട്ടിൽ കുറെയധികം കാലം ചെറുപ്പത്തിൽ ചെലവഴിച്ചിട്ടുണ്ട്. എന്നെ ഒട്ടേറെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയും പ്രചോദനവും നൽകിയത് അമ്മമ്മയാണ്. അമ്മമ്മ അണിഞ്ഞരുന്ന മുണ്ടും വേഷ്ടിയുമാണ് എപ്പോഴും മനസിലെത്തുക. അമ്മമ്മയുടെ ഇഷ്ടവേഷം അതാണ്. അവധിക്കാലങ്ങളിൽ അമ്മമ്മയുടെ അടുത്തെത്തുമ്പോഴും വേഷം മാറിയിട്ടുണ്ടാവില്ല. കഞ്ഞിവെള്ളത്തിൽ മുക്കി ഉണങ്ങി തേച്ചിടുന്ന മുണ്ടിന്റെ സുഗന്ധം ഇന്നും മനസിലുണ്ട്. കണ്ണടച്ചുപിടിച്ചാൽ അത് മൂക്കിലെത്തും. വലിയൊരു ഗൃഹാതുരമായ ഓർമ്മയാണത്.
ബാലരാമപുരം കൈത്തറി നെയ്ത്ത് ഗ്രാമത്തിൽ പോയി ആറ് തറികൾ തിരഞ്ഞെടുത്താണ് സൃഷ്ടികൾക്ക് തുടമിട്ടത്. അവർ പ്രത്യേകമായി നെയ്തുതന്ന വസ്ത്രങ്ങൾ ഉപയോഗിച്ചാണ് സൃഷ്ടി നടത്തിയത്. ഒരു നെയ്ത്തു കുടുംബം മുഴുവനായി എനിക്കൊപ്പം പ്രവർത്തിച്ചു. ഞാൻ നിർദേശിച്ചരീതിയിൽ നെയ്തു തന്നു. ഏറ്റവും മികച്ചതാവണം അതെന്ന് നിർബന്ധമുണ്ടായിരുന്നു. കാരണം എന്റെ അമ്മമ്മയ്ക്കുള്ള സമർപ്പണം കൂടിയായിരുന്നു സൃഷ്ടി. വളരെ പാഷനോടു കൂടിയാണ് ചെയ്തത്.
നെയ്‌തെടുത്ത വസ്ത്രത്തിൽ അക്ഷരങ്ങളും വാക്കുകളും പ്രിന്റ് ചെയ്താണ് സൃഷ്ടി പൂർത്തിയാക്കിയത്. നന്നായി സംസാരിക്കുകയും കഥ പറയുകയും ചെയ്തിരുന്ന അമ്മമ്മയുടെ രീതി അനുകരിച്ചാണ് അക്ഷരങ്ങളും വാക്കുകളും നെയ്‌തെടുത്ത വസ്ത്രങ്ങളിൽ ചേർത്തത്. മലയാളത്തിലും ഇംഗ്‌ളീഷിലും അവ ചെയ്തിട്ടുണ്ട്. കേരളത്തിലും പുറത്തുമായി ജീവിച്ചതിന്റെ ആത്മാംശവും രണ്ടു ഭാഷകൾ ഉപയോഗിക്കാൻ പ്രേരണയായി. ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചത് മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പഠിച്ചത്. കുറെനാൾ ഡൽഹിയിലും ജീവിച്ചു. അമേരിക്കയിലും കുറെനാൾ കലാപ്രവർത്തനവുമായി കഴിഞ്ഞു. അപ്പോഴൊക്കെ എന്നിലുണർന്ന ചോദ്യം വേരുകൾ എവിടെ എന്നതായിരുന്നു. അതിനുള്ള മറുപടിയും വീട്ടിലേയ്ക്കുള്ള തിരിച്ചുവരവുമാണ് ഈ സഷ്ടി. എനിക്ക് തന്നെ നൽകിയ മറുപടി. വിദേശത്തുള്ളപ്പോൾ നാടേത്, ഭാഷയേത് എന്നൊക്കെ പലരും ചോദിച്ചിരുന്നു. മാതൃഭാഷ സംസാരിക്കാൻ കഴിയില്ലേയെന്ന് ചോദിച്ചവരുമുണ്ട്. മാതൃഭാഷ അറിയില്ലെന്ന തോന്നൽ വരെയുണ്ടായി. പാരീസിൽ വലിയ കലാകാരന്മാരും മറ്റും അവരുടെ മാതൃഭാഷയാണ് യാതൊരു സങ്കോചവും കൂടാതെ അഭിമാനത്തോടെ സംസാരിക്കുക.
പതിനായിരം അക്ഷരങ്ങളാണ് അതിൽ ഉപയോഗിച്ചത്. നൂൽ ഉപയോഗിച്ച് തയ്യാറാക്കിയതാണ് അക്ഷരങ്ങൾ. വലിയൊരു അധ്വാനം അതിനായി വേണ്ടിവന്നെങ്കിലും ഞാൻ വളരെ സംതൃപ്തയാണ്. വളരെ വൈകാരികമായി ഞാൻ ഒരുക്കിയതാണത്. ഓരോ സൂക്ഷ്മാംശങ്ങൾ പോലും പ്രത്യേകം പരിശോധിച്ചു. വലിയ സന്തോഷമുണ്ട് ഈ സൃഷ്ടി പൂർത്തിയാക്കിയതിൽ. അഭിമാനവുമുണ്ട്. സൃഷ്ടി കണ്ട നിരവധിപേർ വളരെ നല്ല അഭിപ്രായങ്ങൾ പറഞ്ഞു. കലാമേഖലയിൽ നിന്നും നിരവധി പേരുടെ അഭിപ്രായങ്ങളും നിരൂപണങ്ങളും ലഭിച്ചു.
ലക്ഷ്മി മാധവന്റെ കലാജീവിതവഴികൾ
കോഴിക്കോട് ജില്ലയിലെ വടകരയിൽ 1986 ൽ ജനിച്ച ലക്ഷ്മി മാധവൻ മുംബൈ കേന്ദ്രീകരിച്ചാണ് കലാപ്രവർത്തനം നടത്തുന്നത്. മുംെൈബയിലെ ആർട്ട് സ്റ്റുഡിയോയിലാണ് സൃഷ്ടികൾക്ക് രൂപം നൽകുന്നത്. സാൽവസ്ബർഗിലയ സമ്മർ അക്കാഡമിയിൽ പ്രശസ്ത കലാകാരൻ ബെർണാർഡ് മാർട്ടിന്രെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട്. ഇന്ത്യൻ കലാകാരൻ ജിതിഷ് കല്ലാട്ടിന്റെ പരിശീലനവും നേടി. ഹിയർ ആഫ്റ്റർ ഹിയർ എന്ന ജിതിഷിന്റെ സൃഷ്ടിയിൽ അസിസ്റ്റന്റായും പ്രവർത്തിച്ചു. പാരിസിൽ ഫ്രഞ്ച് ആർട്ടിസ്റ്റ് നിക്കോളാസ് മെനാർഡിൽ നിന്നും പരിശീലനം നേടിയിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.