Breaking News

കേരള വികസനത്തിന് വൻ കുതിപ്പ് നൽകാനുള്ള പദ്ധതി; നവകേരളത്തിനായി പുതുവഴി നയരേഖ

കൊല്ലം: പശ്ചാത്തല സൗകര്യങ്ങളിൽ ഉൾപ്പെടെയുള്ള മുന്നേറ്റത്തിലൂടെ കേരള വികസനത്തിന് വൻ കുതിപ്പ് നൽകാനുള്ള പദ്ധതിയാണ് നവകേരളത്തിനായുള്ള പുതുവഴി നയരേഖ വിഭാവനം ചെയ്യുന്നത്. വൻതോതിൽ നിക്ഷേപം ആകർഷിക്കും. ഐ.ടി., ടൂറിസം മേഖലകൾ കൂടുതൽ ശക്തമാക്കാനുള്ള പദ്ധതികളും മാനുഫാക്ചറിങ് ഇൻഡസ്ട്രീസുപോലെ പിന്നിലായ രംഗങ്ങളിൽ കുതിച്ചുചാട്ടവും രേഖ ലക്ഷ്യംവെക്കുന്നു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കലാണ് നവകേരളത്തിനായുള്ള പുതുവഴി രേഖയുടെ പ്രധാനലക്ഷ്യം. യുവാക്കൾ വിദേശത്ത് പോകുന്ന പ്രവണത തടയാൻ സമാന സാഹചര്യം നാട്ടിലുണ്ടാക്കണം. സ്കാൻഡിനേവിയൻ വികസിത രാജ്യങ്ങളിലെ മാതൃകകളാണ് ഇതിനായി പരിചയപ്പെടുത്തുന്നത്. 2022-ൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് രേഖയുടെ തുടർച്ചയായാണ് നവകേരളത്തിന് പുതുവഴികൾ രേഖ അദ്ദേഹം തന്നെ അവതരിപ്പിച്ചത്. 2022-ലെ രേഖ പിന്നീട് എൽ.ഡി.എഫ്. സർക്കാരിന്‍റെ നയരേഖയായി. സർക്കാർ മേഖലയിലും സഹകരണ മേഖലയിലും പി.പി.പി. മാതൃകയിലും സ്വകാര്യ മേഖലയിലും വൻകിട ഉന്നത വിദ്യാഭ്യാസ ഗവേഷണസ്ഥാപനങ്ങൾ വേണമെന്ന നിർദേശത്തിന്റെ ചുവടുപിടിച്ചാണ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതിനൽകിയത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.