ചരിത്രത്തിലേക്കുള്ള വഴിത്തിരിവായ കഴിഞ്ഞ ഗവണ്മെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും, പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സഖാക്കള്‍ക്കും മന്ത്രിസഭയ്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു
കൊച്ചി: ചരിത്രംകുറിച്ച് ഭരണത്തുടര്‍ച്ച നേടിയ രണ്ടാം പിണറായി വിജയന് സര്‍ക്കാരിന് അഭി വാദ്യമര്‍പ്പിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. കരുത്തരായ പുതിയ നിരയാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയതെന്നും, ഒന്നാം പിണറായി സര്‍ക്കാരിനേക്കാള്‍ ഉജ്ജ്വലമായിരിക്കും രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്നും ശൈലജ പറഞ്ഞു. കേരളത്തില്‍ ഒരിക്കലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ഉണ്ടാവുകയില്ലെന്ന് പ്രഖ്യാപിച്ചവരെ നിരാശരാക്കിയ ജനവിധിയാണ് ഉണ്ടായത്. കഴിഞ്ഞ അഞ്ചുവര്‍ഷം പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ ഭരണത്തിന് കേരള ജനത നല്കിയ പ്രതിഫലമാണ് ഈ അംഗീകാരം. ചരിത്രത്തിലേക്കുള്ള വഴിത്തിരിവായ കഴിഞ്ഞ ഗവണ്മെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും, പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സഖാക്കള്‍ക്കും മന്ത്രിസഭയ്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കെ കെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ് :
ഇത് ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെടുന്ന ചരിത്രമുഹൂര്‍ത്തം. കേരളത്തില്‍ ഒരിക്കലും ഇട തുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ഉണ്ടാവുകയില്ലെന്ന് പ്രഖ്യാപിച്ചവരെ നിരാശരാക്കി യ ജനവിധി. കഴിഞ്ഞ അഞ്ചുവര്‍ഷം സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ ഭരണത്തിന് കേരള ജനത നല്കിയ പ്രതിഫലമാണ് ഈ അംഗീകാരം.
കടുത്ത പ്രതിസന്ധിയെ അതിജീവിക്കുമ്പോഴാണ് ഒരു ഗവണ്മെന്റിന്റെ കരുത്ത് തെളിയിക്കപ്പെ ട്ടുക. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യ ങ്ങളുടെ തീച്ചൂളയില്‍ ഉരുകി തെളിഞ്ഞുവന്ന് തിളക്കമാര്‍ന്ന പ്രതിച്ഛായ ഈ സര്‍ക്കാരിന് ലഭ്യമായിട്ടുണ്ട്.
അതിദുഷ്കരമായ സാഹചര്യങ്ങളെ നേരിടാന്‍ ബഹു മുഖ്യമന്ത്രി കാണിച്ച നിശ്ചയദാര്‍ഢ്യവും നേതൃപാടവവും കൂടെ പ്രവര്‍ത്തിച്ച ഞങ്ങള്‍ ക്കെല്ലാം കരുത്തുപകര്‍ന്നു. എല്ലാ വകുപ്പിലും മെച്ച പ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിഞ്ഞു. അപ്പപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക മാത്രമല്ല ഭാവിയെക്കരുതിയുള്ള ആസൂത്രണവും ഇടപെടലുകളും ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് വഴിതെളിക്കുകയും ചെയ്തു. നാനാ ഭാഗത്തു നിന്ന് അക്രമണങ്ങള്‍ ഉണ്ടാവുമ്പോഴും കേരളജനത പ്രകാശത്തിന്റെ ഇത്തിരിവെട്ടം തല്ലിക്കെടുത്താന്‍ അനുവദിക്കാതെ സംര ക്ഷിച്ചതും ഉജ്ജ്വല പ്രകാശം ആയി ജ്വലിപ്പിച്ചതും ഇടത് ഗവണ്മെന്റിലുള്ള അവരുടെ പ്രതീക്ഷയും വിശ്വാ സവും കൊണ്ട് തന്നെയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.