കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) ഏക കേരള ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് തൽക്കാലം മാറ്റില്ല. ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറുന്നെന്ന പ്രചരണം ടീം മാനേജ്‌മെന്റ് നിഷേധിച്ചു.
ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂർണമായും കോഴിക്കോട്ടേക്ക് മാറ്റില്ല, കൊച്ചിയിൽ തന്നെ തുടരുമെന്നും ക്ലബ്ബ് അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് കേരളത്തിന്റെ സ്വന്തം ക്ലബ്ബും ഫുട്‌ബോൾ വികാരവുമാണ്. കേരളത്തിനകത്ത് മാത്രമല്ല ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആരാധകരാണ് ക്ലബ്ബിനെ പിന്തുണക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് എപ്പോഴും ആരാധകരോട് വളരെയധികം ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നു. കേരളമാകമാകെയുള്ള ആരാധകർക്ക് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ കാണാൻ അവസരങ്ങൾ സൃഷ്ടിക്കുവാനും ഫുട്ബാൾ വികാരത്തെ കൂടുതൽ തീവ്രമായി വ്യാപിപ്പിക്കുന്നതിനും ക്ലബ് ആഗ്രഹിക്കുന്നു. അതിനായി സംസ്ഥാനത്ത് കൂടുതൽ സൗകര്യങ്ങളുള്ള മൈതാനങ്ങൾ കണ്ടെത്തി ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും പരിശ്രമിക്കുന്നുണ്ട്.
വളർന്നുവരുന്ന മികച്ച കഴിവുകളുള്ള കളിക്കാരെ ‘പ്രൊഫെഷണൽ ഫുട്‌ബോളർമാരായി’ വളർത്തിയെടുക്കാനും അന്താരാഷ്ട മത്സരങ്ങളിൽ സംസ്ഥാനത്തെയും രാജ്യത്തെയും പ്രതിനിധീകരിക്കാൻ കഴിവുറ്റവരാക്കി മാറ്റുന്ന പരിശീലനം നൽകാനും ബ്ലാസ്റ്റേഴ്‌സ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കരള ബ്ലാസ്റ്റേഴ്‌സ് പ്രത്യേക പ്രദേശത്തിന്റെ പേരിലല്ല, കേരളത്തിന്റെ ക്ലബ്ബായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ക്ലബ്ബ് വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.