Business

കേരള ബാങ്കില്‍ സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍; ഐ ടി ഇന്റഗ്രേഷന്‍ പദ്ധതിക്ക് തുടക്കം

ന്യൂജന്‍ ബാങ്കുകള്‍ നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ കേരള ബാങ്കിലൂടെയും സാധാര ണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുളള നടപടികളാണ് കൈക്കൊളളുന്നത്. ഇത്തരം നടപടികള്‍ ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഐടി ഇന്റഗ്രേഷന്‍ നടപ്പാക്കുന്നത്

കൊച്ചി:കേരളത്തിന്റെ സമ്പദ്ഘടനയില്‍ വലിയ മാറ്റങ്ങള്‍ക്ക് കേരള ബാങ്കിന്റെ ഐ.ടി. ഇന്റഗ്രേഷന്‍ വഴിയൊരുക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍.കാക്കനാട് ജില്ലാ സഹകരണ ബാങ്ക് ആസ്ഥാനത്ത് കേരള ബാങ്ക് ഐ.ടി. ഇന്റഗ്രേഷന്‍ കിക്കോഫ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരു ന്നു അദ്ദേഹം. ന്യൂജന്‍ ബാങ്കുകള്‍ നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ കേരള ബാങ്കിലൂടെയും സാധാരണ ക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുളള നടപടികളാണ് കൈക്കൊളളുന്നത്. ഇത്തരം നടപടികള്‍ ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഐ.ടി. ഇന്റഗ്രേഷന്‍ നടപ്പാക്കുന്നത്. ഐ.ടി ഇന്റഗ്രേഷ ന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ബാങ്കിന് ആര്‍ബിഐ അംഗീകാരം നല്‍കുമ്പോള്‍ തന്നെ ആദ്യ നിബന്ധനയില്‍ സംസ്ഥാന സഹ കരണ ബാങ്ക് എന്ന നിലയില്‍ സഹകരണ മേഖലയില്‍ നിലകൊളളുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മില്‍മ, റബ്‌കോ തുടങ്ങിയ സഹകരണ മേഖലയിലെ ഇതര സ്ഥാപനങ്ങളുടേതുപോലുളള ബ്രാന്‍ഡ് നെയിം മാത്രമാണ് കേരള ബാങ്ക്. ഇക്കാര്യത്തിലും നിയമസഭയില്‍ ചില തടസവാദങ്ങള്‍ ഉന്നയിക്കുകയുണ്ടായി. തടസവാദങ്ങള്‍ ഒന്നൊന്നായി മറികടന്ന് ജില്ലാ സഹകരണ ബാങ്കുകളുടെ ലയനം സംബന്ധിച്ച ബില്‍ നിയമസാധുത പരിശോധിച്ച് നിയമസഭ സബ്ജക്ട് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിടാന്‍ അവസരം ലഭിച്ചി രിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ബാങ്കുകളുടെ ദേശസാല്‍ക്കരണമാണ് ഗ്രാമീണ മേഖലയില്‍ മാറ്റങ്ങള്‍ വരുത്തിയത്. കൃഷിക്കാര്‍, ചെറു കിട-പരമ്പരാഗത തൊഴില്‍ സംരംഭകര്‍ എന്നിവരിലൂടെയായിരുന്നു ബാങ്കുകള്‍ ഗ്രാമീണ സമ്പദ്ഘടന യില്‍ മാറ്റങ്ങള്‍ വരുത്തിയത്. എന്നാല്‍ ഇന്ന് ദേശസാത്കൃത-വാണിജ്യ ബാങ്കുകള്‍ക്ക് ഗ്രാമീണ മേഖല യെ സഹായിക്കുന്ന നിലപാടല്ല. എസ്.ബി.ഐ. 117 ശാഖകള്‍ ഗ്രാമീണമേഖലയില്‍ പൂട്ടി. 12ഓളം അഡ്മി നിസ്‌ട്രേറ്റീവ് ഓഫീസുകളും പൂട്ടി. ഇത്തരത്തില്‍ ബാങ്കുകള്‍ പിന്നോക്കം പോകുമ്പോള്‍ ഉത്തരവാദിത്വ ത്തോടെ ഗ്രാമീണ സമ്പദ്ഘടനയെ സംരക്ഷിക്കുന്നത് സഹകരണ ബാങ്കുകളാണ്. കേരള ബാങ്കിന്റെ 769 ശാഖകള്‍ക്കും റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചു. 61.99 കോടി രൂപയാണ് അറ്റാദായം, എന്‍. ആര്‍. ഐ. നിക്ഷേപം കൂടി വരുന്നതോടെ കേരളത്തിന്റെ തനത് ബാങ്കായി കേരള ബാങ്ക് ഒന്നാം സ്ഥാനത്ത് എ ത്തുമെന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

13 മുന്‍ ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും കോര്‍ ബാങ്കിംഗ് സോഫ്റ്റ് വെയറുകള്‍ (സിബിഎസ്) ഏകീകരിച്ച് എല്ലാ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാകുന്ന അത്യാധുനിക ബാങ്കായി മാറുന്നതിലൂടെ കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്ക് ആവുക എന്നതാണ് കേരള ബാങ്ക് ലക്ഷ്യമിടുന്നത്.

ലോകപ്രശസ്ത സോഫ്റ്റ് വെയര്‍ കമ്പനിയായ ഇന്‍ഫോസിസിന്റെ ഫിനക്കിള്‍ എന്ന ബാങ്കിംഗ് സോഫ്റ്റ് വെയറാണ് കോര്‍ ബാങ്കിംഗിനായി കേരള ബാങ്കിന് ലഭ്യമാകുന്നത്. ഫിനക്കിളിന്റെ ഏറ്റവും ആധുനിക മായ വേര്‍ഷന്‍ ഉപയോഗിക്കുന്ന രാജ്യത്തെ സഹകരണ മേഖലയിലെ ആദ്യ ബാങ്ക് കൂടിയാണ് കേരള ബാങ്ക്. ബാങ്കിലെ സോഫ്റ്റ് വെയര്‍ ഏകീകരണത്തിനായി പ്രമുഖ സിസ്റ്റം ഇന്റഗ്രേറ്റിംഗ് സേവന ദാതാ ക്കളായ വിപ്രോയാണ് ചുമതല ഏറ്റെടുത്തിട്ടുളളത്. 2022 മാര്‍ച്ച് 31 ഓടെ ഐ.ടി. ഇന്റഗ്രേഷന്‍ പൂര്‍ത്തി യാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഭരണസ മിതി ചുമതലയേറ്റ് ഒന്‍പത് മാസകാലയളവിനുളളിലാണ് ഐ.ടി. ഇന്റഗ്രേഷന്‍ സാധ്യാകുന്നതെന്ന് അ ദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം പൂര്‍ത്തിയാക്കാനും, ട്രാന്‍സ്ഫര്‍ നിയമാവലി രൂപീ കരിക്കുവാനും കഴിഞ്ഞു. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ക്കായി ഓമ്‌നി ചാനല്‍ പരിമിതമായ കാലയളവിനുളളില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തി. കേരള ബാങ്ക് വൈസ്പ്രസിഡന്റ് എം.കെ. കണ്ണന്‍, ബാങ്ക് ഭരണസമിതിയംഗം അഡ്വ.പുഷ്പദാസ്, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം അഡ്വ. മാണി വിതയത്തില്‍, കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ആഫീസര്‍ പി.എസ്.രാജന്‍, ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍ റീജിയണല്‍ ജനറല്‍ മാനേജര്‍ ജോളി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.