കേരളത്തിൽ നടന്നത് സർക്കാർ വക പിൻവാതിൽ നിയമനമേള : വിഎം സുധീരൻ ശബരീനാഥൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും

ആര്യനാട് : സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടന്നത് പിൻവാതിൽ നിയമനമേളയെന്ന് മുൻ കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരൻ. യുഡിഎഫ് അരുവിക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികൾ അർഹതപ്പെട്ട ജോലിക്കായി ഭരണസിരാ കേന്ദ്രത്തിന് മുന്നിൽ മുട്ടിലിഴയേണ്ട സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കേരളത്തിലെ യുവജനങ്ങളെ ഇത്രമേൽ വഞ്ചിച്ച സർക്കാർ സംസ്ഥാന ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെയുള്ള വിധിയെഴുത്താകും ഈ തെരെഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

കേരള മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണക്കടത്ത്, കള്ളക്കടത്ത്കാരുടെ വിഹാര കേന്ദ്രമാക്കി മാറ്റിയെന്നും നാണംകെട്ട ഭരണത്തെ പിടിച്ചു പുറത്താക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമാക്കുകയാണെന്നും പെട്രോൾ – ഡീസൽ വില കുതിച്ചുയരുമ്പോൾ ഇരു സർക്കാരുകളും മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമസഭയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ച ജനപ്രതിനിധിയാണ് ശബരീനാഥനെന്നും കേരളത്തിൽ ശബരീനാഥനെ പോലുള്ള വ്യക്തികളാണ് നിയമസഭയിൽ എത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അനീതിക്കെതിരെ ജ്വലിക്കുന്ന ശബ്ദമായി മാറിയ യുവജന നേതാവ് കൂടിയാണ് ശബരിയെന്നും വിഎം സുധീരൻ അഭിപ്രായപ്പെട്ടു.

യുഡിഎഫ് അരുവിക്കര നിയോജകമണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ അധ്യക്ഷത വഹിച്ചു. അഡ്വ. അടൂർ പ്രകാശ് എംപി, മുൻ നിയമസഭ സ്പീക്കർ എൻ.ശക്തൻ, കെപിസിസി ജനറൽ സെക്രട്ടറി പാലോട് രവി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർഥി കെ.എസ്.ശബരീനാഥൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ്‌ പ്രൊഫ.തോന്നയ്ക്കൽ ജമാൽ, മുൻ വിവരാവകാശ കമ്മീഷണർ അഡ്വ. വിതുര ശശി, യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. പി.കെ.വേണുഗോപാൽ, യുഡിഎഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ്, ആർഎസ്പി സംസ്ഥാന സമിതി അംഗം വിനോബ താഹ, കേരള കോൺഗ്രസ്‌ (ജോസഫ് ) ജില്ലാ സെക്രട്ടറി അഡ്വ. മുരളീധരൻ നായർ,കേരള കോൺഗ്രസ് ( ജേക്കബ് ) നിയോജകമണ്ഡലം പ്രസിഡന്റ്‌ കൊണ്ണിയൂർ സലീം,സിഎംപി ജില്ലാ ജോയിന്റ് സെക്രട്ടറി ജി.കരുണാകരൻ, ഫോർവേഡ് ബ്ലോക്ക്‌ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ.എസ്.ഹരി, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരായ മലയടി പുഷ്‌പാംഗതൻ, സി.ആർ. ഉദയകുമാർ, ഡിസിസി ഭാരവാഹികളായ എസ്. ജലീൽ മുഹമ്മദ്‌, എൻ.ജയമോഹൻ, അഡ്വ. സി.എസ് വിദ്യാസാഗർ, വി.ആർ. പ്രതാപൻ, തോട്ടുമുക്ക് അൻസർ, സി. ജ്യോതിഷ്കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.