Kerala

കേരളത്തില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നത് ആശങ്കപരത്തുന്നു ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം :രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം:    സംസ്ഥാനത്ത്   കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും സമ്പര്‍ക്ക രോഗബാധിതരുടേയും, ഉറവിടമറിയാത്ത രോഗബാധിതരുടേയും എണ്ണവും, നിരക്കും അനുദിനം വര്‍ദ്ധിക്കുന്നതിലുളള  ആശങ്ക ചൂണ്ടിക്കാട്ടി പ്രതിപക്ഷ  നേതാവ്  രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന അമിത ആത്മവിശ്വാസവും, അശ്രദ്ധയും രോഗവ്യാപനത്തിന്റെ തീവ്രത പതമടങ്ങ് വര്‍ദ്ധിപ്പിക്കുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്്്.
കുറഞ്ഞ ടെസ്റ്റിംഗ് റേറ്റും, ക്വാറന്റയിന്‍ സംവിധാനങ്ങളിലെ അപാകതകളും  സ്ഥിതിഗതികള്‍ രൂക്ഷമാക്കുമെന്നുള്ള  സന്ദേശമാണ് നല്‍കുന്നത്്. ്‌കേരളത്തെക്കാള്‍ കുറവ് ആക്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രതിദിന ടെസ്റ്റിംഗുകളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കുന്നുണ്ട്.  കേരളത്തില്‍ ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം ഒരോ ദിവസവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ടെസ്റ്റിംഗുകളുടെ എണ്ണവും, വ്യാപ്തിയും പരമാവധി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടന്നും പ്രതിപക്ഷ നേതാവ് കത്തില്‍ സൂചിപ്പിക്കുന്നു.
ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തീകരിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുളള വരെ ടെസ്റ്റിംഗിന് വിധേയമാക്കാത്തത് ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് നയിക്കും, മാത്രമല്ല ക്വാറന്റയില്‍ കഴിയുന്നവര്‍ക്കും കോവിഡ് പരിശോധന നടത്തുന്നത് സമൂഹവ്യാപന ഭീഷണി ഒഴിവാക്കുന്നതിന് സഹായിക്കുകയും ചെയ്യും.
ഗുണനിലവാരമുള്ള മാസ്‌കുകളും, ഹാന്റ്സാനിറ്റൈസറുകളും പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന  സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളെ കൂടി കോവിഡ് പ്രതിരോധത്തിനും, ചികിത്സയ്ക്കുമായി സജ്ജമാക്കേണ്ടതുണ്ട. ഇതിനായി സ്വകാര്യ ആശുപത്രികളുടെ വെന്റിലേറ്റര്‍, ഐസിയു സൗകര്യങ്ങള്‍ക്കുള്ള ഫീസും, നിരക്കും സംബന്ധിച്ച കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കണം.
കേരളത്തിലെ ക്വാറന്റൈന്‍ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവരെ പാര്‍പ്പിക്കുന്നതിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുളള  ക്വാറന്റയിന്‍ സംവിധാനങ്ങള്‍ ഒട്ടും തന്നെ പര്യാപ്തമല്ല. പല പ്രവാസികള്‍ക്കും മണിക്കൂറുകളോളം പെരുവഴിയില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ കാലവിളംബരം കൂടാതെ ക്വാറന്റയിന്‍ കേന്ദ്രങ്ങളിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണത്തിനും, ആവശ്യത്തിനും ആനുപാതികമായി കൂടുതല്‍ ക്വാറന്റയില്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും, നിലവിലുള്ള കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെടുന്നു.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.