Breaking News

കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കുന്നത് ശരിയല്ല: ലഹരി മാഫിയയെ അടിച്ചമര്‍ത്തുമെന്ന് മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ ലഹരി വ്യാപനത്തെ കുറിച്ച് സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. മാത്യു കുഴല്‍നാടനാണ് ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തി ന് നോട്ടീസ് നല്‍കി. ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നി ര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം

തിരുവനന്തപുരം : സംസ്ഥാനത്തെ ലഹരി വ്യാപനത്തെ കുറിച്ച് സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപ ക്ഷം. മാത്യു കുഴല്‍നാടനാണ് ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യ ണമെന്നാണ് ആവശ്യം.

നോട്ടിസിലെ കാര്യങ്ങള്‍ ഗൗരവമേറിയ കാര്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അതേ സമയം കേ രളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ല. കേരളത്തില്‍ ലഹരി ഉപയോഗം കൂടുത ലാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. ഇന്ത്യയില്‍ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സം സ്ഥാനങ്ങളില്‍ കേരളമില്ലെ ന്നും എം ബി രാജേഷ് പറഞ്ഞു.

263 സ്‌കൂളുകളുടെ പരിസരത്ത് ലഹരി വില്‍പ്പന നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ലഹരിമാഫിയയെ അടിച്ചമര്‍ത്തും. കര്‍ശന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഒരു ദാക്ഷി ണ്യവുമില്ലാത്ത നടപടികളുണ്ടാവുമെന്നും എം ബി രാജേഷ് സഭയില്‍ പറഞ്ഞു. കോഴിക്കോട് വടകര യില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്കടിമയാക്കി കാരിയറാക്കിയ സംഭവമാണ് സഭയില്‍ ഇത്തര മൊരു ചര്‍ച്ചക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ലഹരി ഉപയോഗം കൂടുതലുള്ള അഞ്ചു
സംസ്ഥാനങ്ങളില്‍ കേരളം ഇല്ല
രാജ്യത്ത് ലഹരി ഉപയോഗം കൂടുതലുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ കേരളം ഇല്ല. കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് നടത്തിയ പഠനത്തില്‍, മൂന്നു വിഭാഗങ്ങളിലായി ഇന്ത്യയി ലെ സംസ്ഥാനങ്ങളില്‍ മയക്കുമരു ന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എവിടെയൊക്കെയാണെന്ന്ചൂ ണ്ടിക്കാണിച്ചി ട്ടുണ്ട്. അതു പ്രകാരം കഞ്ചാവ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍ യുപി, പഞ്ചാബ്, സിക്കിം, ഛത്തീസ് ഗഡ്, ഡല്‍ഹി എന്നിവയാണ്.

ഒപ്പിയം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍ എല്ലാം വടക്കുകിഴക്കന്‍ സം സ്ഥാനങ്ങളാണ്. സിന്തറ്റിക് ഡ്രഗ്സ് വരുന്ന വിഭാഗത്തില്‍ യുപി, മഹാരാ ഷ്ട്ര, പഞ്ചാബ്, ആന്ധ്ര പ്രദേശ്, ഗുജറാത്ത് എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍. ഇതിലും കേരളം ഉള്‍പ്പെടുന്നില്ല. 10 വയസ്സുമുതല്‍ 75 വയസ്സുവരെയുള്ളവര്‍ സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.