നോര്‍വേയ്ക്ക് സമാനമായ രീതിയില്‍ കേരളത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് രാജ്യങ്ങളിലെ ലാബുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കു ന്നതിന് പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഓസ്ലോ : നോര്‍വേയ്ക്ക് സമാനമായ രീതിയില്‍ കേരളത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ക്കും മറ്റ് രാജ്യങ്ങളിലെ ലാബുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കു മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഷങ്ങളായി നോര്‍വേയില്‍ ജോലി ചെയ്യുന്ന ഡോക്ടമാര്‍, മറ്റ് ഗ വേഷണ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘവുമായി ബെര്‍ജെനി ല്‍ നടന്ന ആശയവി നിമയ പരിപാടിയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
നോര്‍വേയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് രാജ്യങ്ങളിലെ ലാബുകള്‍ ഉപയോഗി ക്കു ന്നതിനുള്ള അവസരം ലഭിക്കുന്നുണ്ട്. ഇത്തരം അത്യാധുനിക ഗവേഷണ സൗകര്യങ്ങള്‍ നമ്മു ടെ നാട്ടിലെ വിദ്യാര്‍ത്ഥിക്കും ലഭിച്ചാല്‍ ഗവേഷണത്തിന്റെ നിലവാരം ഉയര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കേന്ദ്ര, കേരള സര്‍ക്കാരുകളുടെയും മറ്റ് ഗവേണസ്ഥാപനങ്ങളുടെയും ഫെല്ലോഷിപ്പുകളെ കുറിച്ചും സ് കോളര്‍ഷിപ്പുകളെക്കുറിച്ചും വിശദീകരിക്കുന്നതും എല്ലാവര്‍ക്കും പ്രാപ്യമാവുന്നതുമായ ഇന്‍ഫര്‍ മേഷന്‍ സിസ്റ്റം രൂപീകരിക്കും. നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഫെലോഷിപ്പുകളെക്കിറിച്ച് വേണ്ടത്ര ധാരണ യി ല്ലെന്ന അഭിപ്രായം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചപ്പോഴാണ് ഇതിനായി പുതിയൊരു സംവി ധാനം ഒരുക്കുന്ന തിനെക്കുറിച്ച് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സംസാരിച്ചത്.
ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി മുഖ്യമന്ത്രിയുടെ ഫെല്ലോഷിപ്പ് കേരളത്തില്‍ ഏര്‍പ്പെടുത്തിയി ട്ടുണ്ട്. അവയോടൊപ്പം ഈ കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. നോര്‍ വേയിലെ വിദ്യാഭ്യാ സ സംവിധാനത്തെക്കുറിച്ചും കായിക മികവിനെക്കുറിച്ചും മുഖ്യമന്ത്രി വിദ്യാര്‍ ത്ഥികളോട് ചോദിച്ചറിഞ്ഞു. 55 ലക്ഷം ജനങ്ങളുള്ള നോര്‍വേ എങ്ങനെയാണ് കായിക മേഖലയില്‍ മുന്നേറുന്നത് എന്നത് സം ബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ നോര്‍വേ മലയാളി സമൂഹത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദ്യാ ഭ്യാസ മേഖലയിലെ പ്രത്യേകതകളെക്കുറിച്ച് വിശദീകരിക്കുന്നതോ ടൊപ്പം വിദ്യാര്‍ത്ഥികള്‍ അനുഭവിക്കു ന്ന പ്രയോഗിക പ്രശ്നങ്ങളും അവര്‍ പറഞ്ഞു.
ഫിഷറീസ് മേഖലയിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് ഗവേഷക വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു. മത്സ്യം വളര്‍ത്തുന്ന രീതി വ്യാപകമായി നോര്‍വേയില്‍ ഉപയോഗിക്കുന്നു ണ്ട്. ഇതിനാവശ്യമായ സങ്കേതിക വിദ്യ അവര്‍ വികസിപ്പിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലും മത്സ്യത്തിന്റെ ഉല്‍പാദം വിര്‍ധിപ്പിക്കു ന്നതിന് ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് ഗൗരവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.