നിലവിലെ അവസ്ഥയില്‍ ഇതിന് ജൂലായ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് വിവരം. വാക്‌സീന്‍ ഉത്പാദനം വര്‍ധിപ്പിക്കാതെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഹരിക്കാനാവില്ലെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം: കേരളം കൊവിഷീല്‍ഡ് വാക്‌സീനായി ഇപ്പോള്‍ ബുക്ക് ചെയ്താലും സംസ്ഥാ ന ത്തിന് നേരിട്ട് ലഭ്യമാകാന്‍ മൂന്നര മാസത്തോളം സമയമെടുത്തേക്കും. നിലവിലെ അവസ്ഥയില്‍ ഇതിന് ജൂലായ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് വിവരം. വാക്‌സീന്‍ ഉത്പാ ദനം വര്‍ധിപ്പിക്കാതെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഹരിക്കാനാവില്ലെന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്ലാന്റില്‍ നിലവില്‍ ഉത്പാദിപ്പിക്കുന്നത് രണ്ടാംഘട്ട കരാര്‍ പ്രകാരം കേന്ദ്ര സര്‍ ക്കാരിന് നല്‍കേണ്ട പതിനൊന്ന് കോടി ഡോസ് വാക്സിനാണ്. ഇതാണ് സംസ്ഥാനത്തിന് ലഭിക്കേണ്ട വാക്സിന്‍ വൈകാനുളള പ്രധാന കാരണം. മാസം ആറുകോടി ഡോസ് വാക്സിന്‍ മാത്രമാണ് നിലവിലെ ഉത്പാദനശേഷി. കമ്പനികളില്‍ നിന്നും നേരിട്ട് വാക്സിന്‍ വാങ്ങാന്‍ ശ്രമിക്കുന്ന സ്വകാര്യ ആശുപത്രി കള്‍ക്കും ഈ കാലതാമസം നേരിടേണ്ടി വന്നേക്കും.
18 മുതല്‍ 45 വയസ് വരെയുളളവര്‍ക്ക് സൗജന്യ വിതരണത്തിനായി 70 ലക്ഷം ഡോസ് സിറം ഇന്‍ സ്റ്റിറ്റ്യൂട്ടില്‍നിന്ന് വാങ്ങാനാണ് സംസ്ഥാന സര്‍ ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് വാക്‌സീന്‍ പ്രതിസന്ധിയും ക്ഷാമവും രൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് 18 വയസിന് മുകളിലുള്ള വര്‍ക്ക് വാക്‌സീന്‍ മെയ് 1 മുതല്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. വാക്‌സീന്‍ നേരിട്ട് സംസ്ഥാനങ്ങള്‍ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ മേയ് അവസാനത്തോടെ പ്രതിമാസ ഉത്പാദനം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വര്‍ദ്ധിപ്പിക്കു മെ ന്നാണ് പറയുന്നത്. എന്നാല്‍ പത്ത് കോടിയായി ഉയര്‍ത്തിയാലും കാലതാമസം ഏതാണ്ട് ഇത്ര തന്നെയുണ്ടാകുമെന്ന് അധികൃതര്‍ പറയുന്നു. മുന്‍ഗണനാക്രമം, എത്ര ഡോസുകള്‍ എപ്പോഴൊ ക്കെ നല്‍കാം എന്നത് തീരുമാനിക്കാനുളള സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിമാസ അവലോകന യോഗം നടക്കാനിരിക്കുന്നേയുളളൂ.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.