സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വിലയനുസരിച്ച് കേരളത്തിന് 2600 കോടി ചെലവാകുമെന്നും അതിന്റെ പകുതിയാണെങ്കില്‍പ്പോലും വലിയ ബാദ്ധ്യതയാകുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്ന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: കേരളത്തിന് നേരിട്ട് കോവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ചെലവിന്റെ പകുതി കേന്ദ്രം വഹിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വിലയനുസരിച്ച് കേരളത്തിന് 2600 കോടി ചെലവാകുമെന്നും അതി ന്റെ പകുതിയാണെങ്കില്‍പ്പോലും വലിയ ബാദ്ധ്യതയാകുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തു മെന്ന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ ചൂണ്ടിക്കാട്ടി.
വാക്‌സിന്‍ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്കു നല്‍കിയതാണ് പ്രശ്‌നം. കേന്ദ്രത്തി ന് 150 രൂപയ്ക്ക് നല്‍കുന്ന വാക്‌സിന്‍ സം സ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കു നല്‍കാനാണ് സീറം ഇന്‍സ്റ്റിറ്റ്യൂ ട്ട് തീരുമാനം. അപ്പോള്‍ സംസ്ഥാനത്തിന് 2,600 കോടി ചെലവാകും. പകുതിയാ ണെങ്കിലും 1,300 കോടി വേണം. ഈ മഹാമാരിയില്‍ അടിയന്തര സേവനങ്ങള്‍ നല്‍കി ആളുകളുടെ ജീവന്‍ രക്ഷി ക്കാന്‍ സംസ്ഥാനത്തിന് വലിയ ചെലവുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ക്രഷ് ദി കര്‍വ് എന്ന ലക്ഷ്യത്തിന് കേന്ദ്രസഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ക്വോട്ട നിശ്ചയിക്കാത്തതിനാല്‍ വാക്‌സിനായി മത്സരമുണ്ടാകും. ലക്ഷങ്ങളെ രോഗികളാക്കുന്ന മഹാമാരി യെ നേരിടുമ്പോള്‍ ഇത് ആശാസ്യമല്ല. പണമുള്ളവര്‍ മാത്രം വാക്‌സിനെടുത്താല്‍ മതിയെന്ന നിലപാട് സ്വീകരിക്കാനാകില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഇത്ര കാലം തുടര്‍ന്ന സൗജന്യവും സാര്‍വ ത്രി ക വുമായ വാക്‌സിനേഷന്‍ എന്ന നയം നടപ്പാക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാ നം. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പതിനെട്ടു കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്നു മുതല്‍ വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്ര തീരുമാന ത്തെ സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്ത് 55.09 ലക്ഷം പേര്‍ക്ക് ആദ്യ ഡോസും 8.37 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിലധികമുള്ള 1.13 കോടി ആളുകളുണ്ട്. സ്റ്റോക്കുള്ള നാല് ലക്ഷം ഡോസ് രണ്ടു ദിവസം കൊണ്ട് തീരും. 50 ലക്ഷം ഡോസ് വേണമെന്ന കേരളത്തിന്റെ ആവ ശ്യം ന്യായമാണ്. അത് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മറ്റു രോഗങ്ങളുള്ളവര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക കൗണ്ടറുകള്‍ ആലോചിക്കും. ആദിവാസി മേഖലകളില്‍ വാക്‌സിനേഷന് പ്രത്യേക സൗകര്യം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.