Breaking News

കേരളത്തിന് ഇന്ന് 68ാം പിറന്നാൾ.

തിരുവനന്തപുരം: ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്സ്. വികസന നേട്ടങ്ങളുടേയും സമൂഹമെന്ന നിലയിൽ നേരിടുന്ന വലിയ വെല്ലുവിളികളുടേയും നടുവിലൂടെയാണ് കേരളത്തിന്‍റെ കഴിഞ്ഞ ഒരുവര്‍ഷം കടന്ന് പോകുന്നത്. സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്ത് ഒരുമയുടെ ഒറ്റത്തുരുത്തായി നിന്ന കേരളം അതിജീവനത്തിന്‍റെ പുതിയ ചരിത്രത്തിനും തുടക്കം കുറിക്കുകയാണ്. പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെയാണ് കേരളപ്പിറവിയെ വരവേൽക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർകോട് എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ ഇന്നത്തെ കേരളം രൂപീകരിച്ചത്.
ഭൂപടമെടുത്ത് മേശപ്പുറത്ത് നിവർത്തിയാൽ ഭൂലോകത്തിന്‍റെ ഒരറ്റത്താണെന്ന് തോന്നും. കടലിലേക്ക് കിനിഞ്ഞിറങ്ങും പോലെ കേരളമെന്ന കുഞ്ഞുനാട്. ഐക്യകേരളത്തിന് വേണ്ടിയുള്ള മുറവിളിക്കൊടുവിലായിരുന്നു പിറവി. മലയാള ഭാഷയുടെ മാത്രമല്ല, മതിലില്ലാത്ത മനസ്സുകളുടേയും മതേതര മൂല്യങ്ങളുടേയും കലവറയായിരുന്നു എന്നും കേരളം. കാലത്തിന്‍റെ കുതിപ്പിൽ എങ്ങും എവിടെയും ഒന്നാമതെത്താൻ നാട് ഒത്തൊരുമിച്ച് കൈകോര്‍ത്ത എത്രയെത്ര ഏടുകൾ.

അക്ഷരം പഠിച്ച് സാക്ഷരതയിൽ ഒന്നാമതെത്തി, രാഷ്ട്രീയ ധാരണകൾ കെട്ടിപ്പടുത്ത് മാതൃകയായി, രാജ്യത്തിന്‍റെ സാമൂഹിക സാമ്പത്തിക ജീവിത നിലവാര സൂചികകളിൽ ഓടിയോടി മുന്നിലെത്തി, അങ്ങനെ നിരവധി നേട്ടങ്ങൾ ഇക്കാലയളവിൽ മലയാളക്കരക്ക് സ്വന്തമായി. കേരളത്തിന്‍റെ അറുപത്തെട്ടിന്‍റെ ചെറുപ്പം പക്ഷെ ഇപ്പോൾ വെല്ലുവിളികളുടേത് കൂടിയാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലും മതേതരത്വത്തിന്‍റെ മേൽക്കുപ്പായത്തിലും ആശങ്കയുടെ നേരിയ നിഴൽപ്പാടുണ്ട്. മനുഷ്യമനസുകൾക്ക് ചുറ്റും കെട്ടിപ്പൊക്കുന്ന വിദ്വേഷത്തിന്‍റെ മതിലുകളും മുറിപ്പാടുകളുമുണ്ട്. വൻ വികസനത്തിലേക്ക് കുതിക്കുമ്പോൾ പിന്നോട്ട് വലിക്കാൻ സാമ്പത്തിക ഞെരുക്കത്തിന്‍റെ കാണാകുരുക്കുണ്ട്.

പക്ഷെ എന്നും എവിടെയും പ്രതീക്ഷയുടെ പച്ചത്തുരുത്ത് അവശേഷിപ്പിക്കുന്നതാണ് കേരളത്തിന്‍റെ നന്മ. എല്ലാം തകര്‍ത്തെറിഞ്ഞ വയനാട് ദുരന്തത്തിൽ നിന്ന് കേരളം കരകയറാനൊരുങ്ങുന്നത് സഹജീവി സ്നേഹത്തിന്‍റെയും അതിജീവനത്തിന്‍റെയും അനുകമ്പയുടേയും എല്ലാം പുതു ചരിത്രം എഴുതിയാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസത്തിന് അപ്പുറത്തെ കെട്ടുറപ്പും ഭരണ നിര്‍വ്വഹണ ശേഷിയും കൈമുതലാക്കിയാണ് കേരളം എന്നും കുതിക്കാറുള്ളത്. അങ്കത്തട്ടിൽ പതിനെട്ടടവും പയറ്റുന്ന ഉപതെരഞ്ഞെടുപ്പ് കാഹളത്തിന്‍റെ നടുക്കാണ് ഇത്തവണ കേരളത്തിന്‍റെ പിറന്നാളാഘോഷം. മൂല്യങ്ങളുടെ വീണ്ടെടുപ്പ് കാലം കൂടിയാകട്ടെ ഇതെന്ന് നമുക്കുമാശിക്കാം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.