Kerala

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്: അദ്യ ഘട്ടത്തിൽ 25 ഓട്ടോകൾ

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് നിർമ്മിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി തുടങ്ങി. ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായമന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. അദ്യ ഘട്ടത്തിൽ 25 ഓട്ടോകളാണ് നേപ്പാളിൽ എത്തിക്കുക. വാഹനങ്ങളുടെ അനുബന്ധ രേഖകൾ നേപ്പാളിലെ ഡീലർമാർക്ക് മന്ത്രി കൈമാറി.
സർക്കാരിന്റെ ദൈനംദിന ഇടപെടലുകളും കെ.എ.എൽ  ജീവനക്കാരുടെ ശ്രമകരമായ പ്രവർത്തനവുമാണ് നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ഉയർച്ചയിലേക്ക് എത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഓട്ടോകൾ കയറ്റി അയയ്ക്കും. കെനിയ, ഈജിപ്റ്റ് തുടങ്ങി നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അന്വേഷണം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാർ 24 കോടി രൂപയാണ് കെ.എ.എല്ലിന് നൽകിയത്. കോവിഡ് ആശ്വാസമായി അഞ്ച് കോടി രൂപ കൂടി നൽകും. എല്ലാ ജില്ലകളിലും വനിതകൾക്ക് ഇ-വാഹനം നൽകുന്ന പദ്ധതിക്ക്  രൂപം നൽകും. വ്യവസായ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന വനിത സഹകരണ സംഘങ്ങളിലെ 25 പേർക്ക് ഇ-ഓട്ടോ സബ്സിഡിയോടെ നൽകാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ വനിതകൾക്ക് സ്വയം തൊഴിൽ നേടാനാകുമെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ മെപ്പെടുത്തുകയാണ് സർക്കാർ നയം. കെ.എം.എം.എല്ലിൽ ആധുനിക ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചതുവഴി വർഷം 12 കോടി ലാഭിക്കാനായി.  ഇവിടെ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ  വയനാട്, കോഴിക്കോട് ജില്ലകളിലെ ആരോഗ്യസ്ഥാപനങ്ങളിലെ ആവശ്യങ്ങൾക്കായി നൽകി തുടങ്ങിയതായും മന്ത്രി അറിയിച്ചു. ചെറുപ്പക്കാർക്ക് തൊഴിൽ നൽകുകയാണ് സർക്കാർ നയം. പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ ഒഴിവുകളും നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ എം.എൽ.എ കെ. അൻസലൻ, റിയാബ് ചെയർമാൻ ശശിധരൻ നായർ, കെ.എ.എൽ എം.ഡി. എ. ഷാജഹാൻ, മാനേജർ പി. അജിത് കുമാർ എന്നിവർ പങ്കെടുത്തു.
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.