കേരളത്തിന്റെ വികസന സാധ്യതകളിലേക്ക്‌ കണ്ണ്‌ തുറക്കണം

കേരളത്തിന്റെ സാമ്പത്തിക വികസനത്തിന്‌ പുതിയൊരു മാതൃക എങ്ങനെ പരീക്ഷിക്കാനാകും? സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത്‌ കേരളം ഇതുവരെ കടന്നു വന്ന ട്രാക്കുകള്‍ മാറി സഞ്ചാരിക്കാനും വ്യത്യസ്‌തമായ പന്ഥാവിലൂടെ മുന്നോട്ടു പോകാനും സന്നദ്ധമായേ പറ്റൂ. അതിനായി നാം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള വിനീതമായ ചില ശുപാര്‍ശകളാണ്‌ ഇന്നത്തെ എഡിറ്റോറിയലില്‍ മുന്നോട്ടു വെക്കുന്നത്‌. കൃഷി, ഉല്‍പ്പാദനം, ഊര്‍ജം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ്‌ ഇന്ന്‌ ചര്‍ച്ച ചെയ്യുന്നത്‌.

കൃഷിയുടെ സാധ്യതകള്‍ തിരിച്ചുപിടിക്കുകയാണ്‌ നാം ചെയ്യേണ്ട ആദ്യത്തെ കാര്യം. പരമ്പരാഗതമായി നമ്മുടെ സംസ്ഥാനം തൊഴിലിനായി കൃഷിയെയാണ്‌ ആശ്രയിച്ചിരുന്നതെങ്കില്‍ ഏതാനും പതിറ്റാണ്ടുകളായി സ്ഥിതി അതല്ല. കുറഞ്ഞതും അസ്ഥിരവുമായ വരുമാനവും സാംസ്‌കാരികമായ മാറ്റങ്ങളും കാര്‍ഷിക മേഖലയില്‍ നിന്ന്‌ മാറിപ്പോകാന്‍ ആളുകളെ നിര്‍ബന്ധിതമാക്കി. എന്നാല്‍ ഇന്ന്‌ പുത്തന്‍ സാങ്കേതികവിദ്യയുടെ പിന്‍ ബലത്തോടെ ആഗോള രംഗത്ത്‌ കാര്‍ഷിക മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ഉണ്ടാകുന്ന പ്രവണതയാണുള്ളത്‌. നമുക്കും ഈ മാര്‍ഗം അവലംബിക്കാവുന്നതാണ്‌. മുന്‍ കാലങ്ങളിലേതു പോലെ ഒട്ടേറെ പേര്‍ക്ക്‌ കാര്‍ഷിക രംഗത്ത്‌ തൊഴിലവസരങ്ങളുണ്ടാക്കാനാകുമെന്ന്‌ പ്രതീക്ഷിക്കാനാകില്ലെങ്കിലും ഈ മേഖലയിലെ അവസരങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്‌.

ഉല്‍പ്പാദന മേഖലയില്‍ നാം പിന്നോക്കം നില്‍ക്കുന്നതിനെ കുറിച്ച്‌ വിമര്‍ശനം സാധാരണമാണ്‌. ഇതുവരെയുള്ള നമ്മുടെ വികസന മാതൃക ഉല്‍പ്പാദന മേഖലയെ പടിക്ക്‌ പുറത്തു നിര്‍ത്തുകയാണ്‌ ചെയ്‌തത്‌. കേരളത്തിന്‌ പരിധിക്ക്‌ അപ്പുറം വലിയ ഒരു ഉല്‍പ്പാദന കേന്ദ്രമായി മാറാന്‍ ചില കാരണങ്ങളാല്‍ സാധിക്കില്ല. സാമൂഹ്യ വളര്‍ച്ചാ സൂചികയില്‍ ഉയരെ നില്‍ക്കുന്ന നമുക്ക്‌ താഴ്‌ന്ന വേതനത്തില്‍ തൊഴിലാളികളെ ലഭിക്കണമെങ്കില്‍ അന്യസംസ്ഥാനത്ത്‌ നിന്ന്‌ വരുന്നവരെ തന്നെ ആശ്രയിക്കണം. ഉല്‍പ്പാദന സൗകര്യങ്ങള്‍ക്കായി വേണ്ട ഭൂമി നമ്മുടെ കൊച്ചു സംസ്ഥാനത്തില്ല. എന്നാല്‍ ഈ ന്യൂനതയെ പരിഹരിക്കാനായി കുടുംബശ്രീ പോലുള്ള വളരെ മികച്ച മാതൃക നമ്മുടെ മുന്നിലുണ്ട്‌. ലോകത്തിന്‌ മുന്നില്‍ തന്നെ നമുക്ക്‌ കാട്ടികൊടുക്കാവുന്ന സംരംഭ മാതൃകയാണ്‌ കുടുംബ ശ്രീ. കുടുംബശ്രീ മാതൃകയിലുള്ള കൊച്ചു യൂണിറ്റുകളെ ശക്തിപ്പെടുത്തുന്നതിലൂടെ ഉല്‍പ്പാദന മേഖലയിലെ പിന്നോക്കാവ സ്ഥയെ പരിഹരിച്ചുകൊണ്ട്‌ ധാരാളം പുതിയ തൊഴില്‍ അവസരങ്ങള്‍ നമു ക്ക്‌ സൃഷ്‌ടിക്കാനാകും.

ഊര്‍ജരംഗത്ത്‌ നാം എപ്പോഴും ജലവൈദ്യുതിയെയാണ്‌ ആശ്രയിച്ചിരുന്നത്‌. എന്നാല്‍ നാഷണല്‍ ഗ്രിഡില്‍ മിച്ചവൈദ്യുതിയാകുക യും ചെലവ്‌ കുത്തനെ കുറയുകയും ചെയ്‌തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉല്‍പ്പാദനത്തെ നാം അമിതമായി ആശ്രയിക്കേ ണ്ടതില്ല. അതേ സമയം സൗരോര്‍ ജത്തിന്റെ കാര്യത്തില്‍ നമുക്ക്‌ ചിലതൊക്കെ ചെയ്യാനുണ്ട്‌. സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിച്ച്‌ മീറ്റര്‍ സ്ഥാപിക്കുന്ന നടപടികള്‍ ഇതികം സംസ്ഥാന വൈദ്യുതി ബോര്‍ഡ്‌ സ്വീകരിച്ചിട്ടുണ്ട്‌. ഈ നടപടിയെ കുറിച്ച്‌ ശരിയായി ബോധവല്‍ക്കരിക്കുകയും വിപണന സാധ്യതകളെ കുറിച്ച്‌ വിശദമാക്കുകയും ചെയ്‌താല്‍ നമുക്ക്‌ വൈദ്യുതിയുടെ കാര്യത്തില്‍ ഒരു വിപ്ലവം തന്നെ ഉണ്ടാക്കാം.

വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത്‌ ഈ മേഖലയില്‍ വളരെ കാര്യക്ഷമമായ ചില നടപടികള്‍ കൈകൊണ്ടയാളാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി മേഖലയെ അടുത്തറിയാവുന്ന മുഖ്യമന്ത്രിക്ക്‌ ഈ മേഖലയിലെ വിപ്ലവത്തിന്റെ സാധ്യതകളെ കുറിച്ച്‌ ബോധ്യപ്പെടേണ്ടതാണ്‌.

ഭക്ഷ്യ സുരക്ഷയുമാണ്‌ അടുത്ത വിഷയം. സാംസ്‌കാരിക മാറ്റവും കൃഷി ഭൂമിയുടെ ലഭ്യതക്കുറവും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ടെങ്കിലും ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്‌തത കൈവരിക്കാന്‍ ജനങ്ങള്‍ വിചാരിച്ചാല്‍ സാധിക്കും. സ്വന്തം സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി പോലുള്ളവ നേരിട്ട്‌ ചെയ്യാ നോ കൃഷിക്കായി വിട്ടുകൊടുക്കാനോ ജനങ്ങള്‍ തയാറായാല്‍ നമുക്ക്‌ ആ ലക്ഷ്യം കൈ വരിക്കാനാകും. ആരോഗ്യം നിലനിര്‍ത്തുന്ന രീതിയിലുള്ള ഭക്ഷ്യശീലത്തെ കുറിച്ച്‌ ജനങ്ങള്‍ ഇന്ന്‌ ഏറെ ബോധവാന്മാരാണ്‌. ലോജിസ്റ്റിക്‌സ്‌-സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്‌ കാ ര്യക്ഷമമാക്കിയാല്‍ അന്യസംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കാതെ തന്നെ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ നമുക്ക്‌ ഏറെ മുന്നോട്ടുപോകാനാകും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.