കൊച്ചി: കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുത്തനുണർവ് തേടി രണ്ടുദിവസമായി കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ 10,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ഹൈലൈറ്റ് ഗ്രൂപ്പ്. മൊത്തം 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ച ഉച്ചകോടിയിൽ അദാനി ഗ്രൂപ്പ് (30,000 കോടി രൂപ) കഴിഞ്ഞാൽ ഏറ്റവും വലിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതും ഹൈലൈറ്റ് ഗ്രൂപ്പാണ്.അടുത്ത 5 വർഷത്തിനകം സംസ്ഥാനത്ത് 10,000 കോടി രൂപ നിക്ഷേപിക്കുന്ന ഹൈലൈറ്റ്, അതുവഴി 70,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഇതു സംബന്ധിച്ച താൽപര്യപത്രം (EoI) ഉച്ചകോടിയിൽ വ്യവസായ മന്ത്രി പി. രാജീവിന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് കൈമാറി.
ഹൈലൈറ്റിന്റെ വികസന പദ്ധതികൾ
ആഡംബര ഹോസ്പിറ്റാലിറ്റി, ഐടി പാർക്ക്, വേൾഡ് ട്രേഡ് സെന്റർ (ഡബ്ല്യുടിസി), ഹെൽത്ത്കെയർ, വിവിധ ജില്ലകളിൽ രാജ്യാന്തര നിലവാരത്തോടെ ഷോപ്പിങ് മാൾ എന്നിങ്ങനെ കേരളത്തിന്റെ വികസന മുന്നേറ്റത്തിന് കരുത്തേകുന്ന പദ്ധതികളാണ് ഹൈലൈറ്റ് ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് അജിൽ മുഹമ്മദ് പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.