Kerala

കേരളം സ്നേഹമാണ്; മനസുനിറഞ്ഞ മടക്കത്തില്‍ ഡോ.വിസാസോ കിക്കി

കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നല്‍കിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന വീഡി യോ നാഗാലാന്‍ഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം ലക്ഷക്കണക്കിനു പേ രാണ് കണ്ടത്. വിസാസോയുടെ ‘കേരള ലവ് സ്റ്റോറി’പറയുന്ന’ കേരള കോണ്രിക്കിള്‍സ് ഓഫ് എ നാഗലാന്‍ഡ് ഡോക്ടര്‍’ എന്ന ഹ്രസ്വവീഡിയോ തലസ്ഥാനത്തു നടക്കുന്ന കേ രളീയം മഹോത്സവത്തിന്റെ ഭാഗമായി പി.ആര്‍.ഡിയാണ് തയാറാക്കിയത്

തിരുവനന്തപുരം : ‘കേരളം ഇഷ്ടമാണെന്നു മാത്രമല്ല, കേരളം സ്നേഹമാണെന്നും ഞാന്‍ പറയും’. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നു മെ ഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി പത്തുവ ര്‍ഷത്തിനുശേഷം ഈ മാസം ഒടുവില്‍ നാട്ടിലേക്കു മടങ്ങുന്ന നാഗാലാന്‍ഡ് സ്വദേശി ഡോ. വിസാ സൊ കിക്കി കേരളത്തെ ക്കുറിച്ച് മലയാളത്തില്‍ പറയുന്നത് ഇതാണ്.

കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നല്‍ കിയ പിന്തുണയെ ക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന വീഡി യോ നാഗാലാന്‍ഡ് മന്ത്രി ജേ ക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം ലക്ഷ ക്കണക്കിനു പേരാണ് കണ്ടത്. വിസാസോയുടെ ‘കേരള ലവ് സ്റ്റോറി’പറയുന്ന’ കേര ള കോണ്രിക്കിള്‍സ് ഓഫ് എ നാഗലാന്‍ഡ് ഡോക്ടര്‍’ എന്ന ഹ്രസ്വവീ ഡിയോ തല സ്ഥാനത്തു നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി പി.ആര്‍.ഡിയാണ് തയാറാക്കിയത്.

നാഗാലാന്‍ഡ് മന്ത്രിക്കു പിന്നാലെ സംസ്ഥാന തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷും പങ്കുവച്ചതോടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.ഗുവാഹത്തിയില്‍ വച്ചുണ്ടായ ട്രെയിന്‍ അപകടത്തേത്തുടര്‍ന്നു കാല്‍പ്പാദം മുറിച്ചുകളയേണ്ടിവന്ന ദുരന്തമേറ്റു വാ ങ്ങിയ എട്ടാം ക്ലാസുകാരനില്‍ നിന്ന് കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി. ബി.എസും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എം.എസും പൂര്‍ത്തിയാക്കിയ ഡോ. വിസാസൊയുടെ യാത്രയ്ക്ക് മലയാളി സ്പര്‍ശത്തിന്റെ നൂറുകഥകള്‍ പറയാനുണ്ട്.

2013ല്‍ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയ വിസാസൊയുടെ മെ ഡി.കോളജ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് കൊഹിമയിലെ അധ്യാപക രായ മലയാളി അയല്‍ ക്കാരാണ്. അങ്ങനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുന്നത്. മലയാളവുമായി വി ദൂരബന്ധം ഇല്ലാതിരുന്നിട്ടും കേരളത്തിലെത്തി ര ണ്ടുവര്‍ഷം കൊണ്ട് മലയാളം പഠിച്ചെടുത്ത വി സാസൊ ആശുപത്രിയിലെത്തുന്ന രോഗികളോടു സംസാരിക്കുന്നതും മലയാളത്തിലാണ്. കോഴി ക്കോട് ആദ്യമായി നിപ ബാ ധയുണ്ടായപ്പോള്‍ നിപ പോരാളികളിലൊരാളായി സേവനരംഗത്തുണ്ടാ യിരുന്നു വിസാസൊ.

കൗമാരത്തുടക്കത്തിലെ ഒരു ട്രെയിന്‍യാത്രയ്ക്കിടെ സ്റ്റേഷനില്‍ ഇറങ്ങിയ വിസാസൊ ട്രെയിന്‍ വിട്ടു പോകുന്നതു കണ്ടു ചാടിക്കയറിയപ്പോഴുണ്ടായ അപകടത്തിലാണു കാല്‍പാദം നഷ്ടമായത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ പഠനത്തിനു വന്നപ്പോഴാണ് മുട്ടിനുതാഴെവച്ചു വീണ്ടും ശസ്ത്രക്രിയിലൂടെ മുറിച്ചുനീക്കി കൃത്രിമ ജയ്പുര്‍ കാല്‍ വച്ചുപിടിപ്പിച്ചത്. തുടര്‍ന്ന് സ്വന്തം കോളജില്‍വച്ചു തന്നെ കുറച്ചു കൂടി ആയാസരഹിതമായ മറ്റൊരു പൊയ്ക്കാല്‍ ഘടിപ്പിച്ചു.

നന്നേ ചെറുപ്പത്തിലേ ഒറ്റക്കാലില്‍ ജീവിതത്തെ വെല്ലുവിളിയോടെ നോക്കിക്കണ്ട വിസാസൊ നാട്ടി ല്‍നിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെ മാറ്റിനട്ട ജീവിത ത്തില്‍ മറ്റൊരു വെല്ലുവിളി കൂടി അതുമുതല്‍ ഏറ്റെടുത്തു; ഓട്ടം. 2015ലെ കൊച്ചി മാരത്തണില്‍ പങ്കെടുത്ത വിസാസൊ അതി നുശേഷം എല്ലാ മാരത്തണുകളിലും പങ്കെടുക്കുന്നുണ്ട്. ആരേയും ആശ്രയിക്കാതെ സ്വതന്ത്രനായി ജീവിക്കാനായി ഉപരിപഠനം നാട്ടില്‍ നിന്ന് ഏറെ ദൂരെയാക്കിയ വിസാസൊയെ സംബന്ധിച്ച് ആ ഓ ട്ടം സ്വയം സ്വാത ന്ത്ര്യം പ്രഖ്യാപിക്കലിന്റേയും കൂടെയാണ്.

ഒന്നു മുതല്‍ പത്തുവരെ സൈനിക് സ്‌കൂളിലായിരുന്നു പഠനം. ഉപരിപഠനം നീണ്ട കാലയളവ് കേര ളത്തിലും; ചുരുക്കത്തില്‍ എന്നും വീട്ടില്‍ നിന്ന് ദൂരെ. ഇത്രനാളും വീടുവിട്ടു നിന്നുവെങ്കിലും അവ സരം കിട്ടിയാല്‍ കേരളത്തിലേക്കു തിരിച്ചുവന്ന് ജോലി ചെയ്യുമെന്നാണ് ഡോ. വിസാസൊ പറയുന്ന ത്. കേരളത്തിലെ ആരോഗ്യരംഗത്തെ ക്കുറിച്ച് അത്രയേറെ മതിപ്പോടെയാണ് ഡോ.വിസാസൊ സം സാരിക്കുന്നത്.

ഇവിടുത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും, സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെയും ശൃംഖല അടക്കമുള്ളവയും റഫറല്‍ സംവിധാനവും ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജും എല്ലാം മാതൃകയാ ക്കണമെന്ന് ഡോ. വിസാസൊ കിക്കി പറയുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.