Breaking News

കേരളം വികസിച്ചാല്‍ ഭാരതത്തിന്റെ വികസനത്തിനും വേഗതയേറും : പ്രധാനമന്ത്രി

സംസ്ഥാനത്തിന്റെ വികാസത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന് അടിസ്ഥാനമാ ക്കിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും, വാട്ടര്‍ മെട്രോ അടക്കമുള്ള വിക സനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു

തിരുവനന്തപുരം: ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി ജല മെ ട്രോയും മോദി സമര്‍പ്പിച്ചു. കേരളം വികസിച്ചാല്‍ ഭാരതത്തിന്റെ വികസനത്തിനും വേഗതയേറുമെന്ന് പ്ര ധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികാസത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന് അടിസ്ഥാന മാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും, വാട്ടര്‍ മെട്രോ അടക്കമുള്ള വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

യാത്രാ സൗകര്യം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വന്ദേഭാരത് ട്രെയി ന്‍ മാറുന്ന ഇന്ത്യയുടെ അടയാളമാണ്. രാജ്യ വികസനത്തിന്റെ ഗു ണം പ്രവാസികള്‍ക്കും കിട്ടും. എപ്പോള്‍ വിദേശത്ത് പോയാലും കേരളീയരെ കാണാറുണ്ടെന്നും മോദി പറഞ്ഞു.ഇന്ന് കേരളത്തിന് ആദ്യ വന്ദേഭാ രത് ട്രെയിന്‍ കിട്ടി. കൊച്ചി മെട്രോയും തുടങ്ങി. റെയില്‍വേയുമായി ബന്ധപ്പെട്ട നിരവധി വികസന പ്രവ ര്‍ത്തനങ്ങളും ആരംഭിച്ചു. കേരളത്തിലെ ജനങ്ങള്‍ അറിവുള്ളവരാണ്, വിദ്യാസമ്പന്നരാണ്. ഇന്ന് രാജ്യ ത്തെയും വിദേശത്തെയും പരിസ്ഥിതിയെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ ബോധവാന്മാരാണ്. അതി നാല്‍ നിങ്ങള്‍ക്കറിയാം ലോകത്തും രാജ്യത്തും എന്താണ് നടക്കുന്നതെന്ന്. ഭാരതത്തിന്റെ വികസന സാ ദ്ധ്യതകള്‍ ലോകത്താകമാനം അംഗീകരിച്ചു കഴിഞ്ഞു. അതിന് ഒരു കാരണം കേന്ദ്ര സര്‍ക്കാരാണ്. കേ രളം വികസിച്ചാല്‍ അതിലൂടെ ഭാരതത്തിന്റെ വികസനത്തിന് വേഗതയേറും- മോദി പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമ ന്ത്രി പിണറായി വിജയന്‍,റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണ വ്, മന്ത്രിമാരായ അബ്ദുള്‍ റഹ്‌മാന്‍, ആന്റ ണി രാജു, ശശി തരൂര്‍ എംപി അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതി ക്കും പ്രധാനമന്ത്രി തുടക്കമിട്ടു. റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും മോദി ഉദ്ഘാ ടനം ചെയ്തു.

പത്തേ കാലോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. ചാവേര്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മോദിയ്ക്ക് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്നത്. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (എസ്.പി.ജി),കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) എന്നിവ സംയുക്തമായാണ് സുരക്ഷാ പദ്ധതി തയ്യാറാക്കി യത്. ഉന്നത ഐ.ബി ഉദ്യോഗസ്ഥരും തലസ്ഥാനത്തുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

16 hours ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 week ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.