കണ്ണൂര്‍ സ്വദേശിയായ റഫീഖിന്റേയും മറിയത്തിന്റേയും ഇളയമകനെ ബാധിച്ച അപൂര്‍വ്വ രോഗ ത്തിന്റെ ചികിത്സയ്ക്ക് ഒരു ഡോസിന് പതിനെട്ട് കോടി രൂപ വിലയുള്ള സോള്‍ ജെ ന്‍സ്മ മരുന്നാണ് വേണ്ടിയിരുന്നത്. വെറും ഏഴ് ദിവസം കൊണ്ടാണ് ഇത്രയും ഭീമമായ തുക സം ഘടിപ്പിക്കാനായത് മലയാളി സുമസ്സുകളുടെ കരുതലിനും ഐക്യബോധത്തിനും തെളി വായി
കണ്ണൂര്‍: പേശികളെ ക്ഷയിപ്പിക്കുന്ന അപൂര്‍വ്വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധി ച്ച ഒന്നരവയസുകാരന്‍ മുഹമ്മദിനെ ജീവിത ത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കേരളം സമാഹ രിച്ചത് 18 കോടി. വെറും ഏഴ് ദിവസം കൊണ്ടാണ് ഇത്രയും ഭീമമായ തുക സംഘടിപ്പിക്കാനായത് മല യാളി സുമസ്സുകളുടെ കരുതലിനും ഐക്യബോധത്തിനും തെളിവായി.
രണ്ട് പ്രളയങ്ങളെയും നിപ്പയെയുമെല്ലാം അതിജീവിക്കുന്നതില്‍ ജനമനസ്സുകള്‍ കാണിച്ച ഇച്ഛാശ്ശ ക്തി തന്നെയാണ് ഇവിടെയും ദൃശ്യമായത്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തുക സമാ ഹരിച്ചത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ചെറുതും വലുതുമായ പണമെത്തി. ആവശ്യമായ പണം ലഭിച്ചതോടെ അക്കൗണ്ട് ക്ലോസ് ചെയ്തതായും ഇനി ആരും പണമയക്കേണ്ടതില്ലെന്നും കല്യാശ്ശേരി എംഎല്‍എ. എം വിജിന്‍ പറഞ്ഞു.
കണ്ണൂര്‍ സ്വദേശിയായ റഫീഖിന്റേയും മറിയത്തിന്റേയും ഇളയമകനായ റഫീഖിനെ ബാധിച്ച അപൂ ര്‍വ്വരോഗത്തിന്റെ ചികിത്സയ്ക്ക് ഒരു ഡോസിന് പതിനെട്ട് കോടി രൂപ വിലയുള്ള സോള്‍ജെന്‍സ്മ മരു ന്നാണ് വേണ്ടിയിരുന്നത്. മൂത്തമകളായ അഫ്ര ഇതേ അസുഖം ബാധിച്ച് കിടപ്പിലാ യതോടെ മുഹ മ്മദിനെയെങ്കിലും രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു റഫീഖ്. എന്നാല്‍ മുഴുവന്‍ സമ്പാദ്യവും വിറ്റൊഴിഞ്ഞാലും 18 കോടിയുടെ നൂറിലൊന്ന് പോലും ലഭിക്കാത്ത സ്ഥിതി.
രണ്ടോ മൂന്നോ ചുവടുകള്‍ വയ്ക്കുമ്പോഴേക്കും വേദന കൊണ്ട് നിലവിളിക്കുന്ന മുഹമ്മദും തന്നെ പോ ലെ അനിയനും കിടന്നു പോകരുതെന്ന് നൊമ്പരത്തോടെ പറഞ്ഞ അഫ്ര എന്ന കുഞ്ഞുപെങ്ങ ളേ യും കേരളം നെഞ്ചേറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം ബാ ധിച്ച മുഹമ്മദിനെ രക്ഷപ്പെടുത്താന്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ സോള്‍ജെന്‍സ്മ എന്ന മരു ന്ന് വേണം. ഇതിന് 18 കോടി രൂപ വേണം. രണ്ടു വയസ്സിനുള്ളില്‍ അത് നല്‍കുകയും ചെയ്യണം. ഈ വരുന്ന നവംബറില്‍ മുഹമ്മദിന് രണ്ട് വയസ്സ് പൂര്‍ത്തിയാകും. അതിനു മുമ്പ് മരുന്ന് നല്‍കി യില്ലെങ്കില്‍ ഞരമ്പുകളെയും പേശികളെയും തുടര്‍ന്ന് അസ്ഥികളെയും രോഗം ബാധിക്കും. മുഹമ്മദിന് വേണ്ടിയുള്ള സഹായാഭ്യര്‍ഥനയെ സമൂഹം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.
ശൂന്യതയില്‍ നിന്നും കോടികള്‍ അക്കൗണ്ടില്‍ എത്തിയ നന്മയുടെ മായാജാലത്തിന് മുന്നില്‍ അമ്പരന്ന് നില്‍ക്കുകയാണ് മുഹമ്മദിന്റെ പിതാവും മാതാവും സഹോദരിയും. കോവിഡും ലോക്ക് ഡൗണും മൂലം ഭൂരിപക്ഷവും സാമ്പത്തിക ബുദ്ധിമുട്ടില്‍ നില്‍ക്കുന്ന ഈ കാലത്തും ഒരു കുഞ്ഞിന്റേയും ആ കുടുംബത്തിന്റേയും കണ്ണീരൊപ്പാന്‍ നിന്ന എല്ലാ മനുഷ്യര്‍ക്കും നന്ദി….
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.