പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്ലാമിക തീ വ്രവാദത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറി. ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നവരെ സ ര്‍ക്കാര്‍ സഹായിക്കുകയാണെന്നും നദ്ദ പറഞ്ഞു
കോഴിക്കോട്: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നു വെ ന്നും കേരളം ഇസ്ലാമിക തീവ്രവാദ ത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറിയെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നവരെ സര്‍ക്കാര്‍ സഹായിക്കുകയാണെന്നും നദ്ദ ആരോപിച്ചു.
പാവപ്പെട്ടവര്‍ക്കും, പിന്നാക്കം നില്‍ക്കുന്നവര്‍ക്കും, വനിതകള്‍ക്കും, കുട്ടികള്‍ക്കും ഉള്‍പ്പെടെ സമസ്ത മേഖലയിലും ഉള്ളവര്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ ബിജെപി ഏറ്റവും വലിയ ശക്തി യാകും. അതിന് തെളിവാണ് സമ്മേളനത്തിനെത്തിയ ജനങ്ങളെന്ന് നദ്ദ വ്യക്തമാക്കി.
പിണറായി സര്‍ക്കാര്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നു എന്നാണ് ഭാവിക്കുന്നത്. എന്നാല്‍ അവര്‍ സഹായിക്കുന്നത് ഇസ്ലാമിക ഭീകരവാദികളെയാണ്. കേരളത്തിലെ ജനസമൂഹം അസ്വസ്ഥമാണ്. മതങ്ങ ളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. മാത്രമല്ല, കൃസ്ത്യന്‍ സമൂഹം അതിന്റെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നു. അവരുടെ അസ്വസ്ഥത പരിഹരിക്കാന്‍ വേണ്ടിയല്ല പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്, കപട മതേതരത്വമാണ് കാ ണിക്കുന്നത്. കേരളത്തില്‍ നിന്നും ഇസ്ലാമിക ഭീകരവാദം ഇല്ലാതാക്കുമെന്നും ജെപി നദ്ദ വ്യക്തമാക്കി.
രാഷ്ട്രീയ അക്രമങ്ങള്‍ കേരളത്തില്‍ കൂടുന്നു. കഴിഞ്ഞ വര്‍ഷം 125 രാഷ്ട്രീയ കൊപലപാതകങ്ങള്‍ നട ന്നു. അതില്‍ 15 എണ്ണം പിണറായി വിജയന്റെ കണ്ണൂര്‍ ജില്ലയില്‍ ആണ്. അക്രമങ്ങളെല്ലാം മുഖ്യമന്ത്രി യുടെ സ്ഥലത്താണ് കൂടുതലും നടക്കുന്നത്. കേരള സര്‍ക്കാര്‍ നടത്തുന്നത് മുഴുവനും അഴിമതിയാണ്. സിപിഎമ്മിന്റെ അക്രമത്തെ ചെറുത്ത് നില്‍ക്കുകയും ബിജെപിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കോഴിക്കോട്ടെയും സംസ്ഥാനത്തെയും പ്രവര്‍ത്തകരെ സല്യൂട്ട് ചെയ്യുന്നുവെന്നും നദ്ദ പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.