ന്യൂഡൽഹി : കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന 18-ാമത് പ്രവാസി ഭാരതീയ സമ്മേളനം ഭൂവനേശ്വറിൽ ജനുവരി എട്ടു മുതൽ 10 വരെ നടക്കും. ഇതിനു മുന്നോടിയായി ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ രാഷ്ട്രപടി ദ്രൗപതി മുർമു പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ 27 പ്രവാസി ഇന്ത്യക്കാർക്കാരും ഇന്ത്യൻ വംശജരുമാണ് പട്ടികയിലുള്ളത്. ഗൾഫ് മേഖലയിൽ നിന്ന് സൗദി അറേബ്യയിൽ നിന്നും യുഎഇയിൽ നിന്നുമായി രണ്ടു പേർ മാത്രമാണ് ഈ വർഷത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഉപരാഷ്ട്രപതി അധ്യക്ഷനും വിദേശകാര്യ മന്ത്രി ഉപാധ്യക്ഷനുമായ പുരസ്കാര നിർണയ സമിതിയാണ് സമ്മാനർഹരെ തിരഞ്ഞെടുത്തത്. വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രമുഖരും ഈ സമിതിയിലുണ്ട്. പ്രവാസി സമൂഹങ്ങൾക്കു വേണ്ടിയുള്ള സേവനം, ബിസിനസ്, വിദ്യാഭ്യാസം, വൈദ്യ സേവനം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയുടെ സൽപ്പേര് ഉയർത്താൻ സംഭാവനകൾ നൽകിയവർക്കാണ് പ്രവാസി ഭാരതീയ സമ്മാൻ നൽകി വരുന്നത്.
2025ലെ പുരസ്കാരത്തിന് അർഹരായവരുടെ പൂർണ പട്ടിക
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.