കൊല്ലം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തോമസ് ഐസക്കാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ അവഗണന എല്ലാ സീമകളും ലംഘിച്ച് സാമ്പത്തിക ഉപരോധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
‘ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തി അധികാരം കേന്ദ്രീകരിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം ഉയര്‍ത്തുന്ന പ്രശ്നങ്ങളാണ് അവഗണനയുടെ അടിസ്ഥാനപരമായ കാരണം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആഗോളവല്‍കരണ നയങ്ങള്‍ക്കും വര്‍ഗീയ അജണ്ടകള്‍ക്കുമെതിരായി സംസ്ഥാനം ഉയര്‍ത്തുന്ന ശക്തമായ പ്രതിരോധവും പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇടപെടലുണ് മറ്റൊരു ഘടകം. സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ബദലുയര്‍ത്താനുള്ള സാധ്യതകളെ തന്നെ ഇല്ലാതാക്കുന്നവിധം കേന്ദ്ര നയങ്ങള്‍ അതേപോലെ നടപ്പിലാക്കാന്‍ തയ്യാറില്ലെങ്കില്‍ ഫണ്ട് അനുവദിക്കില്ലെന്ന നയവും സ്വീകരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് പൊതുവായുള്ള വിഹിതം ഇത്തരത്തില്‍ കുറയുമ്പോള്‍ കേരളത്തിലുള്ള വിഹിതം വീണ്ടും കുറയ്ക്കുകയാണ്. കേരളത്തോട് കാണിക്കുന്ന അവഗണനയുടെ ആഴം മനസ്സിലാക്കണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതം പരിശോധിച്ചാല്‍ മതി. സംസ്ഥാനം നേടിയ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് സാമ്പത്തികമായി ഞെരുക്കാനുള്ള ഉപാധിയാക്കി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അതേസമയം കേരളം എല്ലാറ്റിലും പിന്നിലാണെന്ന പ്രചരണം ഇവിടെ നടത്തുകയും ചെയ്തു. കേരള വികസനം നേരിടുന്ന രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സഹായങ്ങളും നല്‍കുന്നില്ല. എയിംസ് പോലും അനുവദിക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരിന്റെ നയം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും’, പ്രമേയത്തില്‍ പറയുന്നു.
‘കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയുടെ ഏറ്റവും ക്രൂരമായ മുഖമാണ് പ്രകൃതി ദുരന്തങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത്. പ്രളയ കാലത്ത് വിദേശ സഹായത്തേയും, വിദേശ മലയാളികളില്‍നിന്ന് പണം സ്വരൂപിക്കാനുള്ള ശ്രമത്തേയും തടയുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഗുജറാത്ത് പോലുള്ള സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളില്‍ വിദേശ സഹായം വാങ്ങുന്നതിന് അനുവാദം നല്‍കിയ കേന്ദ്ര സര്‍ക്കാരാണ് ഇത്തരമൊരു നയം സ്വീകരിച്ചത്. അതിന്റെ തുടര്‍ച്ച തന്നെയാണ് മുണ്ടകൈ ചുരല്‍മല ദുരന്തത്തിന് യാതൊരു സഹായവും നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ശക്തമായ പ്രതിരോധം ഉയര്‍ന്നുവന്നപ്പോള്‍ തിരിച്ചടക്കേണ്ട വായ്പയായി 529 കോടി രൂപ നല്‍കിയത്. അതാവട്ടെ ഒന്നര മാസത്തിനുള്ളില്‍ വിനിയോഗിച്ച് തീര്‍ക്കണമെന്ന നിബന്ധനയോടെയാണ് എന്നുള്ളതാണ് ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം’, പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
മറ്റ് അഞ്ച് പ്രമേയങ്ങളും സമ്മേളനത്തില്‍ പാസാക്കി. രാജ്യത്തെ പൊതുമേഖലയെ സംരക്ഷിക്കാനാവശ്യപ്പെട്ടുള്ള പ്രമേയം സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനാണ് അവതരിപ്പിച്ചത്. യു.ജി.സി. കരട് ഭേദഗതിക്കെതിരായ പ്രമേയം പി.കെ. ബിജു അവതരിപ്പിച്ചു. സഹകരണമേഖലയെ സംരക്ഷിക്കാനാവശ്യപ്പെട്ടുള്ള പ്രമേയം വി.എന്‍. വാസവനും കേരളത്തിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവശ്യപ്പെട്ടുള്ള പ്രമേയം കെ.കെ. ജയചന്ദ്രനും അവതരിപ്പിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.