Home

‘കേന്ദ്രാനുമതി ലഭിക്കാതെ സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകാനാവില്ല’ ; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

കേന്ദ്രാനുമതി ലഭിക്കാതെ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് മുഖ്യമ ന്ത്രി പിണറായി വിജയന്‍. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തി ച്ചിരുന്ന മുഖ്യമന്ത്രി ഇതാദ്യമായാണ് പദ്ധതിയ്ക്കെതിരെ പരസ്യമായി പ്രസ്താവന നടത്തു ന്നത്

തിരുവനന്തപുരം : കേന്ദ്രാനുമതി ലഭിക്കാതെ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാവി ല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കേന്ദ്രത്തിന്റെ നിലപാട് നേരത്തെ അനുകൂലമായിരുന്നു, ഇപ്പോള്‍ അ വര്‍ ശങ്കിച്ച് നില്‍ക്കുകയാണ്. കെ റെയിലിന് കേന്ദ്രാനുമതി പ്രധാനമാണ്’- മുഖ്യമന്ത്രി വ്യക്തമാക്കി. രാ ഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നിശബ്ദരാകരുതെന്നും പ്രതിപക്ഷ സമരം വിക സനം അട്ടിമറിക്കാനാ ണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ വികസന സെമി നാറില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചിരുന്ന മുഖ്യമന്ത്രി ഇതാദ്യമായാണ് പദ്ധ തിയ്ക്കെതിരെ പരസ്യമായി പ്രസ്താവന നടത്തുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലവും നിലവി ലെ രാഷ്ട്രീയ സാഹചര്യങ്ങളുമാകാം മുഖ്യമന്ത്രി നിലപാട് തിരുത്തുന്നതിന് കാരണമായതെന്നാ ണ് വിലയിരുത്തല്‍.

വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ കൂട്ടത്തില്‍ തന്നെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്‍കിട പദ്ധതിക്കായുള്ള സ്ഥലത്തില്‍ നിന്ന് മൂന്ന് സെന്റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യ പ്പെട്ട കൗണ്‍സിലറുടെ ഉദാഹരണം പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ‘ഉത്തമ നായ സഖാവ്’ എന്നാണ് കൗണ്‍സിലറെ പിണറായി പരാമര്‍ശിച്ചത്. ‘ഒന്നും നമ്മുടെ കെയര്‍ ഓഫില്‍ വേണ്ടട്ടോ…’എന്നും മുഖ്യമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.