Home

‘കേന്ദ്രം നല്‍കിയ 10 ലക്ഷം ഡോസ് വാക്‌സിന്‍ കേരളം ഉപയോഗിച്ചില്ല’; ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി എംപിമാര്‍

വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കി. ടി എന്‍ പ്രതാപ ന്‍ എംപിയോടൊപ്പമാണ് ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കിയത്

ന്യൂഡല്‍ഹി : കേന്ദ്രം നല്‍കിയ പത്തുലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്ത് ഇതുവരെ ഉപയോ ഗിച്ചിട്ടില്ലെന്ന് ഗുരുതര ആരോപണവുമായി എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം വെളിപ്പെടുത്തി യതെന്ന് ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ വെളിപ്പെടുത്തി. വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെ ന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍ കിയപ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കി. ടി എന്‍ പ്രതാപന്‍ എംപിയോടൊപ്പമാണ് ആരോഗ്യ മന്ത്രിക്ക് നിവേ ദനം നല്‍കിയത്.

വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ കണക്കുകള്‍ മന്ത്രി വിശ ദീകരിച്ചു. കേന്ദ്രം നല്‍കിയ പത്ത് ലക്ഷം ഡോ സ് ഉപയോഗിച്ചതിന് ശേഷം ആവശ്യപ്പെടുന്ന മുറക്ക് ഇനിയും വാക്‌സിന്‍ നല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി ഉറപ്പ് നല്‍കി ഹൈബി ഈഡന്‍ പറഞ്ഞു. ഇ ന്ത്യയില്‍ ആദ്യം കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് ടിപിആര്‍ ഉയരുമ്പോഴും കേന്ദ്ര സര്‍ ക്കാര്‍ ആവശ്യമായ വാക്‌സിന്‍ നല്‍ കുന്നില്ലെന്നത് പ്രതിസന്ധിയാണെന്ന് മന്ത്രിയെ അറിയിച്ചെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

കേരളത്തില്‍ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതാണ്. എന്നിട്ടും രോഗവ്യാപ നത്തിന് എന്തേ ശമനമില്ലാത്തതെന്ന് മന്ത്രി മ ന്‍ സുഖ് മാണ്ഡവ്യ ആശങ്കപ്പെട്ടെന്നും ഹൈബി ഈ ഡന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം ദുര്‍ബലമാണെന്നതിന്റെ തെളിവല്ലേ ഇപ്പോഴുള്ള സ്ഥിതിയെന്ന് മന്ത്രി ചോദിച്ചു. എന്നാല്‍ വാക്‌സിനേഷന്‍ കൃത്യമായി നടത്താനായാല്‍ സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടുമെന്നും ആവശ്യാനുസരണം വാക്‌സിന്‍ നല്‍കി സംസ്ഥാന ത്തെ സഹായിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്- എംഫേസ്ബുക്ക് പോസ്റ്റില്‍ വ്യ ക്ത മാക്കി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.