ഉന്നതവിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്ര ഫാസിസ്റ്റ് നയങ്ങളെ ചെറുക്കാന്‍ കഴിയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉന്നത വിദ്യാഭ്യാസ സമിതി രാജ്ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെ യ്യുകയായിരുന്നു യെച്ചൂരി
തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്ര ഫാസിസ്റ്റ് നയ ങ്ങളെ ചെറുക്കാന്‍ കഴിയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉന്നതവിദ്യാഭ്യാ സ സമിതി രാജ്ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂ രി. ജാതിമത വ്യത്യാസങ്ങള്‍ ഇല്ലാ തെ മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന രാജ്യത്തെ അപൂര് വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അവിടെയും വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനാ ണ് കേന്ദ്രം ശ്രമിക്കുന്നത്. അതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ ആയുധമാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
കേരളം വിജ്ഞാന സമൂഹമായി മാറുന്നതിനെ ബിജെപി എതിര്‍ക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടമുള്ള സംസ്ഥാനമാണ് കേരളം. യുജിസി മാര്‍ഗനിര്‍ദ്ദേശ ങ്ങള് അടിച്ചേല്‍പ്പിക്കലാണ് നട ക്കുന്നത്. രാജ്ഭവനുകള്‍ ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറി. രാജ്യത്തിന്റെ വൈവിധ്യ ങ്ങള് തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും യെച്ചൂരി പറഞ്ഞു.
പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാനമായ സ്ഥിതിയാണുള്ളത്. പ്രതിഷേ ധം വ്യക്തിപരമല്ലെന്നും നയങ്ങളോടുളള പ്രതിഷേധമാണറിയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖല യില്‍ കേരളത്തില്‍ മാത്രമല്ല പ്രശ്നങ്ങളുള്ളത്. പശ്ചിമ ബംഗാള്‍, തമിഴ് നാട്, തെലങ്കാന അടക്കമു ള്ള സംസ്ഥാനങ്ങളിലും സമാന പ്രശ്നങ്ങളുണ്ട്- യെച്ചൂരി പറഞ്ഞു.
യോഗത്തില്‍ ഡോ. ബി ഇക്ബാല്‍ അധ്യക്ഷനായി. രാവിലെ മ്യൂസിയം പൊലീസ് സ്റ്റേഷന്റെ മുന്നില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ പതിനായിരങ്ങളാണ് അണിചേര്‍ന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.