ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് സികെ ശ്രീധരന്റെ സിപിഎം ബന്ധം മൂലമെന്ന സുധാകരന്റെ ആരോപണത്തിനെ തിരെയാണ് സുധാകരനെതിരെ ക്രിമിനലും സിവിലുമായ നടപടി സ്വീകരിക്കുക
കാസര്‍കോട്: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് പാര്‍ട്ടി വിട്ട മുന്‍ കെ പി സി സി വൈസ് ചെയര്‍മാന്‍ സി കെ ശ്രീധരന്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേ സില്‍ സിപിഎം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് സികെ ശ്രീധരന്റെ സിപിഎം ബന്ധം മൂല മെന്ന സുധാകരന്റെ ആരോപണത്തിനെതിരെ യാണ് സുധാകരനെതിരെ ക്രിമിനലും സിവിലുമായ നടപടി സ്വീകരിക്കുക.
ഇന്നലെ കാസര്‍കോട് ചിറ്റാരിക്കാലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സുധാകരന്‍ ആരോപ ണം ഉന്നയിച്ചത്. സുധാകരന്‍ വിവരക്കേട് പറയുകയാണെന്ന് സികെ ശ്രീധര ന്‍ പറഞ്ഞു. സുധാകര ന്റെ പ്രസ്താവന അപകീര്‍ത്തികരവും സത്യവിരുദ്ധവും അബദ്ധവുമാണ്. പ്രസ്താവനയില്‍ കോടതി യലക്ഷ്യം ഉണ്ടോയെന്ന കാര്യവും പരിശോധിക്കും.
വലിയ മഴ പെയ്യുമ്പോള്‍ ചെറിയ തുള്ളി പോകുന്നത് പോലെയാണ് സികെ ശ്രീധരന്റെ പാര്‍ട്ടി മാറ്റ മെന്ന് കാസര്‍കോട് പാര്‍ട്ടി പരിപാടിയില്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ കാലം മുതല്‍ സി കെ ശ്രീധരനും സി പി എമ്മും തമ്മില്‍ ബന്ധമുണ്ട്. ഇതിന്റെ ഭാ ഗമായാണ് പി മോഹനന്‍ കേസില്‍ പ്രതിയാകാതിരു ന്നത്. ഏറെക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ ത്തിച്ച അദ്ദേഹം പാര്‍ട്ടി വിട്ടപ്പോള്‍ ഒപ്പം പോകാന്‍ ആളില്ല. അധികാര സ്ഥാനങ്ങളില്‍ ഇരുന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തോ ടൊപ്പം ഒരു പത്ത് പേര്‍ പോയില്ലെന്നകാര്യം സിപിഎമ്മുകാരും സികെ ശ്രീധരനും ആലോചിക്കണം.
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മോഹനന്‍ മാസ്റ്റര്‍ ഒഴിവാക്കപ്പെട്ടത് വെറുതെയല്ല. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങളില്‍ ഒന്നിന്റെ പരിണിത ഫലമാ ണ് ഈ ചുവ ടുമാറ്റം എന്നായിരുന്നു കെ സുധാകരന്‍ പ്രസംഗിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.