Breaking News

‘കെ വി തോമസിന്റെ മൂക്ക് ചെത്തിക്കളയും എന്ന് ചിലര്‍ പറഞ്ഞു, അദ്ദേഹത്തിന് ഒരു ചുക്കും സംഭവിക്കില്ല’ : പിണറായി വിജയന്‍

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയിലാണ് കെ വി തോമസിനെ സിപി എം പാര്‍ട്ടികോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത്. ചിലര്‍ കെ വി തോമസിന്റെ മൂക്ക് ചെത്തിക്കളയും എന്നൊക്കെ പറയുന്നത് കേട്ടു. എന്നാല്‍ അദ്ദേഹത്തിന് ഒരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറാ യി വിജയന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയിലാണ് കെ വി തോമസിനെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയു ടെ പ്രധാനപ്പെട്ട നേതാവായി തന്നെയാണ് അദ്ദേഹം സെമിനാറില്‍ പങ്കെടുക്കുന്നത്. ചിലര്‍ കെ വി തോമ സിന്റെ മൂക്ക് ചെത്തിക്കളയും എന്നൊക്കെ പറയുന്നത് കേട്ടു. എന്നാല്‍ അദ്ദേഹത്തിന് ഒരു ചുക്കും സംഭ വിക്കില്ല എന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നുവെന്ന് പിണറായി പറഞ്ഞു.

കെ വി തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖ നേതാവാണ്. അദ്ദേഹം പങ്കെടുത്താല്‍ ചിലതെല്ലാം സംഭവിക്കുമെന്നാണ് ചിലര്‍ പറഞ്ഞത്. തോമസിന്റെ മൂക്ക് ചെത്തി ക്കളയും എന്ന് ചിലര്‍ പറഞ്ഞു. കെ വി തോമസ് പങ്കെടുക്കില്ല എന്നും ചിലര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഒരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. നാളെയും വലുതായൊന്നും സംഭവിക്കാന്‍ പോകുന്നില്ല. എങ്കിലും നാളെ കുറിച്ച്  പ്രവചനം നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല’ – പിണറായി വിജയന്റെ പറഞ്ഞു.

ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയ കെ വി തോമസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സെമിനാറില്‍ പങ്കെടുക്കാനെത്തിയ കെ വി തോമസിനും,തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.